Kunjikkurunne

1995
Lyrics
Language: Malayalam

കുഞ്ഞിക്കുരുന്നേ കന്നിക്കനിയേ കണ്ണുറങ്ങാരാരോ
മാഠിത്തലോടും മാരിത്തണുപ്പായു് കാവലിരിക്കാം ഞാന്‍
(കുഞ്ഞിക്കുരുന്നേ )
എങ്ങാണ്ടോ രാക്കുയില്‍ കൂവുന്നേ
ചായോ ചായോ ചായുറങ്ങാരാരോ

കുഞ്ഞിക്കുരുന്നേ കന്നിക്കനിയേ കണ്ണുറങ്ങാരാരോ
മാഠിത്തലോടും മാരിത്തണുപ്പായു് കാവലിരിക്കാം ഞാന്‍

കുഞ്ഞിക്കുളിര്‍ കണ്ണെഴുതി മഞ്ഞുമണിപ്പൊട്ടു കുത്തി
തളിരൊളിത്തൂവല്‍ മെയ്യില്‍ പൂവാട ചാര്‍ത്തി
(കുഞ്ഞിക്കുളിര്‍ )
മതിവരെ താരാട്ടി മധുരിക്കും മാമൂട്ടി
മനസ്സിലെ പൊന്‍കൂട്ടില്‍ മയങ്ങിയ പൂമൈനേ
പറന്നകന്നന്നെങ്ങോ പോയി നീ ഓ

കുഞ്ഞിക്കുരുന്നേ കന്നിക്കനിയേ കണ്ണുറങ്ങാരാരോ
മാഠിത്തലോടും മാരിത്തണുപ്പായു് കാവലിരിക്കാം ഞാന്‍

(കോ) ആ...

നെഞ്ചമെന്ന തൊട്ടിലിലെ കൊഞ്ചിടുന്ന പൈതലിനായു്
പങ്കു വെച്ചൊരിങ്കും നല്‍കി താലോലമാട്ടാം
(നെഞ്ചമെന്ന )
പച്ചമലക്കാവോരം പാഠിയല്‍ക്കൂടോരം
പിച്ചവെച്ചു വായോ വാ പകല്‍ക്കിളിക്കുഞ്ഞോളേ
പുകയുമെന്‍ ഉള്ളം പൊള്ളവേ ഓ
(കുഞ്ഞിക്കുരുന്നേ )
Movie/Album name: Radholsavam
Artists