വൃശ്ചികക്കാർത്തികപ്പൂവിരിഞ്ഞു വീടായ വീടെല്ലാം പൊന്നണിഞ്ഞു ആ ദീപഗംഗയിലാറാടി നിന്നപ്പോൾ ആ ഗാനമെന്നെയും തേടി വന്നു (വൃശ്ചിക...)
അനുരാഗപുഷ്പത്തിന്നാദ്യത്തെ ഗന്ധമായ് ആ ഗാനമെന്നിലലിഞ്ഞു ചേർന്നു ജയദേവഗീതത്തിൻ യമുനാതടങ്ങളിൽ വിടരുമെൻ ഭാവന പാറിച്ചെന്നു (വൃശ്ചിക...)
ആ നല്ല രാത്രി തന്നിതളുകൾ വീണു പോയ് ആ ഗാനമന്നേയകന്നു പോയി ഗായകൻ കാണാതെ ഗാനമറിയാതെ പ്രാണനിലാമണം സൂക്ഷിക്കുന്നു ഞാനെൻ പ്രാണനിലാമണം സൂക്ഷിക്കുന്നു(വൃശ്ചിക...)