Karineela Mizhi

1991
Lyrics
Language: Malayalam

(സ്ത്ര) അ...
(കോ) അ...
(പു) അ...
(കോ) അ...
(കോ) ഏ ഹി ഹ ഹ ഹഹാ (2)
(കോ) ധിം ധിം ധിതാം (4)

(പു) കരിനീല മിഴിയുള്ള കരിമ്പുലികരുത്തുള്ള
കന്മദമണമുള്ള മാറത്തു് മധുവുള്ള
(കോ) ധിം ധിം ധിതാം (2)
(പു) കാടിന്റെ ഓ... രോമാഞ്ചം നീയെന്നില്‍ പൂത്താലും
(സ്ത്രീ) കരിനീല മിഴിയുള്ള കരിമ്പുലികരുത്തുള്ള
കന്മദമണമുള്ള മാറത്തു് മധുവുള്ള
കാടിന്റെ ഓ... രോമാഞ്ചം നീയെന്നില്‍ പൂത്താലും
(കോ) ധിം ധിം ധിതാം
ഓ...

(പു) കാവല്‍മാടം തുറന്നു വെച്ചു കാത്തിരിക്കും
കാതോര്‍ത്തിരിക്കും
(സ്ത്രീ) മലംഭൂതം തടഞ്ഞാലും
രാവില്‍ ഞാന്‍ നിന്‍ ചാരെയെത്തും - ഹോയു്
(കോ) ധിം ധിം ധിതാം (6)

(കോ) ചംചക ചിക് ചിക് (8)

(പു) തേന്മലയില്‍ തെനപൂത്തു്
കൊയ്യാന്‍വാ പ്രേമം നെയ്യാന്‍ വാ
(സ്ത്രീ) മലദൈവങ്ങള്‍ തുണയ്ക്കേണേ
മലവേടന്റെ കൈ പിടിക്കാന്‍ - ഹോയു്
(കോ) ധിം ധിം ധിതാം (6)

(കോ) അ...
(പു) കരളിനുള്ളില്‍ തുടിമേളം
കാട്ടുമൈനേ പാടാനായു് നീ വാ
(സ്ത്രീ) നിന്‍ മാറില്‍ പുല്‍കി നിന്നു്
മരിക്കാന്‍ ഞാന്‍ ഒരുക്കമാണേ - ഹോയു്
(കോ) ധിം ധിം ധിതാം (6)
(കരിനീല)
Movie/Album name: Agninilaavu
Artists