ഇളവെയില്‍ ചിറകുമായ് തളികയില്‍ ചിരിയുമായ്
പുലരി വന്നു നിന്നതെന്തിനോ....
ഏറെയെറെ നാളായ് ദൂരെ ദൂരെ
മാറി നിന്ന കാറ്റോ ചാരെ ചാരെ
കുളിരെഴും കവിതകള്‍ നെയ്തുവോ...നെയ്തുവോ ..
ഇതളിടും മലരിലും കിളികള്‍ തന്‍ മൊഴിയിലും
മധുരമര്‍മ്മരങ്ങളെന്തിനോ...
കരളിലെ കിളിവാതിലില്‍...
തളിര്‍വിരലിനാല്‍ തൊടുന്നതേതോ
മായിക ശലഭമാം സ്നേഹമോ
കാണാത്തൊരു കനവിതിന്‍ ഗന്ധമോ
ഓര്‍മ്മയെന്നോരോമല്‍ പീലിക്കൂട്ടില്‍
കാത്തുവെച്ചതെല്ലാം ചായം ചൂടി
തിരികെയീ വഴിയിലായ് വന്നുവോ...
ഇളവെയില്‍ ചിറകുമായ് തളികയില്‍ ചിരിയുമായ്
പുലരി വന്നു നിന്നതെന്തിനോ....
ഇതളിടും മലരിലും കിളികള്‍ തന്‍ മൊഴിയിലും
മധുരമര്‍മ്മരങ്ങളെന്തിനോ...
അരികിലെ ഇടവഴികളില്‍..
കനല്‍മിഴികളാല്‍ ഉഴിഞ്ഞൊരേതോ..
വേനലുമകലെയായ് മായവേ
നീലാംബരവനികകള്‍ പൂക്കവേ
കോര്‍ത്തെടുത്ത് ചൂടാന്‍ താഴ്വാരങ്ങള്‍
നീര്‍ക്കടമ്പ് പൂക്കള്‍ നീര്‍ത്തും കാലം
തിരികെയീ വഴിയിലായ് വന്നുവോ...
ഇതളിടും മലരിലും കിളികള്‍ തന്‍ മൊഴിയിലും
മധുരമര്‍മ്മരങ്ങളെന്തിനോ...
ഏറെയെറെ നാളായ് ദൂരെ ദൂരെ
മാറി നിന്ന കാറ്റോ ചാരെ ചാരെ
കുളിരെഴും കവിതകള്‍ നെയ്തുവോ...നെയ്തുവോ ..
Movie/Album name: Nirnayakam
Artists