Akkarakkaavile aaghosharaavile Aathirathaaram chiriykkumbol (akkarakkaavile.....) Aaromale, enne aalolamaattaanaay... Aaromale, enne aalolamaattaanaay Annum nee thanne vannirunnu (kaliveedu...) Umhumhum um....
Language: Malayalam
ഉം...ഉം...ഉം... കളിവീട് കെട്ടി ഞാൻ കാണാമറയത്തെ കാട്ടിലൊളിച്ചു കളിച്ചിരുന്നു (കളിവീട്...) പുല്ലാനിക്കാട്ടിലെ പൂമരം പൂത്തപ്പോൾ പൂക്കളിറുക്കുവാൻ പോയിരുന്നു - 2 കളിവീട് കെട്ടി ഞാൻ കാണാമറയത്തെ കാട്ടിലൊളിച്ചു കളിച്ചിരുന്നു
പൂത്തുമ്പികളുമായ് പൊന്നോണം വന്നപ്പോൾ പൂമണിമെത്ത ഞാനായിരുന്നു (പൂത്തുമ്പികളുമായ്....) പിന്നെയൊരന്തിക്കു നിൻ മുഖം കണ്ടപ്പോൾ.... പിന്നെയൊരന്തിക്കു നിൻ മുഖം കണ്ടപ്പോൾ നീലക്കാടു നിറഞ്ഞിരുന്നു... നീലക്കാടു നിറഞ്ഞിരുന്നു. കളിവീട് കെട്ടി ഞാൻ കാണാമറയത്തെ കാട്ടിലൊളിച്ചു കളിച്ചിരുന്നു പുല്ലാനിക്കാട്ടിലെ പൂമരം പൂത്തപ്പോൾ പൂക്കളിറുക്കുവാൻ പോയിരുന്നു
അക്കരക്കാവിലെ ആഘോഷരാവിലെ ആതിരത്താരം ചിരിക്കുയ്മ്പോൾ (അക്കരക്കാവിലെ.....) ആരോമലേ, എന്നെ ആലോലമാട്ടാനായ്... ആരോമലേ, എന്നെ ആലോലമാട്ടാനായ് അന്നും നീ തന്നെ വന്നിരുന്നു (കളിവീട്...) ഉംഹുംഹും ഉം....