പൊന്നിട്ട പെട്ടകം പൂട്ടല്ലേ അതു തന്നതെനിക്കീ മുത്തല്ലേ കണ്ണിനും കണ്ണായി വന്നില്ലേ ഇളം കന്നിനിലാവിന്‍ വിളക്കല്ലേ കണികാണാന്‍ ഒരു പൂമൊട്ട് കാതില്‍ ഒരു താരാട്ട് കണ്ണാന്‍തുമ്പി തേനൂട്ട് (പൊന്നിട്ട പെട്ടകം)
തങ്കം നിന്നെ കാണാന്‍ ഇന്നു താമരപൂക്കള്‍ വന്നു കൊഞ്ചും പാല്‍മൊഴി കേള്‍ക്കാന്‍ ഒരു പഞ്ചവര്‍ണ്ണക്കിളി വന്നു കൈവിരലാല്‍ നീ തൊടുമ്പോള്‍ മണ്‍ചിറാവില്‍ പൊന്‍ വെളിച്ചം എന്‍റെ പുണ്യം പോലാ സിന്ദൂരം (പൊന്നിട്ട പെട്ടകം)