Kanmathi Kankalil Thoraathe
2025
കൺമതി കൺകളിൽ തോരാതെ
കൺ ചിമി നാളവും താഴാതെ
കരിനോവിൻ കാലം തീരുന്നേ
ഇണവേൽക്കാനാരോ നേരുന്നേ
അകമിഴി പാകിടുന്ന വഴി
ഏറിടുന്നതിനി നേരോടെന്നെ
ഇമ നേരമൊന്നു മൊഴിയാതെയുള്ളിൽ
അത് നേരോടെന്നെ
പകലാളും തീയായ് മാറുന്നേ
കൺമതി കൺകളിൽ തോരാതെ
കൺ ചിമി നാളവും താഴാതെ
വാനവില്ലിതോ മഴയുടെ നോവറിഞ്ഞുവോ
അവനിയിലാഴും നേരം
മൺചിരാതിലോ ഇനി നീറിടുന്നുവോ
ഒരു വാക്കിൻ്റെ നേരെന്ന ഭാവം
മരുവിൽ തളിർക്കുമൊരു പൊന്നാമ്പൽ
നീരാഴം മൂടുന്നേ നിൻരവമാരവമായ്
അകമിഴി പാകിടുന്ന വഴി
ഏറിടുന്നതിനി നേരോടെന്നെ
ഇമ നേരമൊന്നു മൊഴിയാതെയുള്ളിൽ
അത് നേരോടെന്നെ
പകലാളും തീയായ് മാറുന്നേ
കൺമതി കൺകളിൽ തോരാതെ
കൺ ചിമി നാളവും താഴാതെ
ദിനാന്തങ്ങളിനി ഒന്നാകെ പുലരും കാലമിതിലെ
ഏതുശിയും തന്നെ അലിയെ
പാതിമണി തീർത്ത തെന്നലിള പാകി വെച്ചൊരാ
ഭാഗങ്ങൾ മൺ കൂട്ടിൽ
ആരൊരാൾ അന്ത്യമായ് തേടിയോ തേടിയോ
അകമിഴി പാകിടുന്ന വഴി
ഏറിടുന്നതിനി നേരോടെന്നെ
ഇമ നേരമൊന്നു മൊഴിയാതെയുള്ളിൽ
അത് നേരോടെന്നെ
പകലാളും തീയായ് മാറുന്നേ
കൺമതി കൺകളിൽ തോരാതെ
കൺ ചിമി നാളവും താഴാതെ
Movie/Album name: Janaki V v/s State of Kerala (JSK)
Artists