Anuraaga Madhuchashakam [Bhargaveenilayam]
2023
അനുരാഗ മധുചഷകം
അറിയാതെ മോന്തി വന്ന
മധുമാസ ശലഭമല്ലോ
ഞാനൊരു ...
മധുമാസ ശലഭമല്ലോ (അനുരാഗ മധുചഷകം )
അഴകിന്റെ മണിദീപജ്വാലയെ ഹൃദയത്തിൽ
അറിയാതെ സ്നേഹിച്ചല്ലോ
ഞാനൊരു മലർമാസ ശലഭമല്ലോ
അഗ്നിതൻ പഞ്ജരത്തിൽ
പ്രാണൻ പിടഞ്ഞാലും
ആടുവാൻ വന്നവൾ ഞാൻ
നെഞ്ചിലെ സ്വപ്‌നങ്ങൾ
വാടിക്കൊഴിഞ്ഞാലും
പുഞ്ചിരി കൊള്ളും ഞാൻ(അനുരാഗ മധുചഷകം )
ചിറകു കരിഞ്ഞാലും
ചിതയിൽ എരിഞ്ഞാലും
പിരിയില്ലെൻ ദീപത്തെ ഞാൻ
വിട്ടു പിരിയില്ലെൻ ദീപത്തെ ഞാൻ (അനുരാഗ മധുചഷകം )
Movie/Album name: Neelavelicham
Artists