Kaathu Kaathirippoo

2022
Lyrics
Language: Malayalam

കാത്തു കാത്തിരിപ്പു മുള്ളില്...
കോർത്തു രക്തഹാരമുള്ളില്...
നോക്ക് കൊണ്ട് നീയെറിഞ്ഞ തീക്കനൽ
ചൊന്നെരിഞ്ഞണഞ്ഞിടാതെ നെഞ്ചില്...

കാത്തു കാത്തിരിപ്പു മുള്ളില്...
കോർത്തു രക്തഹാരമുള്ളില്...

തെണ്ടിലാ...
തെരച്ച ബീഡിയായ്...
കണ്ടുവോ...
പുകഞ്ഞ് നിൽക്കയായ്
ചങ്കിലോ...
കുരുങ്ങിയെത്രയോ
തേൻവിളി...
പളുങ്കുമുത്തുകൾ
എൻ്റെ പാതയിൽ എത്ര ദൂരവും
കൂടെ വേണമെന്നുമെൻ്റെ ചന്ദ്രികേ...

കാത്തു കാത്തിരിപ്പു മുള്ളില്...
കോർത്തു രക്തഹാരമുള്ളില്...

വിണ്ണിലോ നിറഞ്ഞു ചെമ്മുകിൽ
അന്തിയോ കൊളുത്തിയമ്പിളി
അത്രയും ലയിച്ചു മാനസം
അങ്ങുമിങ്ങുമായ് പകുക്കണോ
എൻ്റെ യാത്രയിൽ ഏതു നേരവും
നീ വരേണമെന്നുമാത്മ താരകേ

കാത്തു കാത്തിരിപ്പു മുള്ളില്...
കോർത്തു രക്തഹാരമുള്ളില്...
നോക്ക് കൊണ്ട് നീയെറിഞ്ഞ തീക്കനൽ
ചൊന്നെരിഞ്ഞണഞ്ഞിടാതെ നെഞ്ചില്...
Movie/Album name: Padachone Ingale Katholee
Artists