Panchami Chandrika

1993
Lyrics
Language: English

Panchamichandrika potti valarthiya maanathe maankidaave
Priya sakhee neeyaaro (2)
Safalam devi nin janmam snehamayam
Allimalarkkaavil koothu kaanaan vannorampalappainkiliye
Priya sakhee neeyaaro (2)
Safalam devi nin janmam snehamayam

Thaamaramaalayumaayi nee melle chernnu ninnille
Chumbanathen nukarnnille naam saanthwanamaay niranjille
Kulir veena raavukalil panineeru peyyumpol
Etho kanavil naam chernnalinjille
(panchami...)

Jeevithanadiyozhukumpol ponnalayilakumpol
Pranayanilaamazhayil mungi ozhuki madhuvidhukaalam
Puthunaampunarunnu oru kunjunarunnu
Karalil aashaalatha poothulayunnu
(panchami...)
Language: Malayalam

പഞ്ചമിചന്ദ്രിക പോറ്റി വളര്‍ത്തിയ മാനത്തെ മാന്‍കിടാവേ
പ്രീയ സഖി നീയാരോ (2)
സഫലം ദേവി നിന്‍ ജന്മം സ്നേഹമയം
അല്ലിമലര്‍ക്കാവില്‍ കൂത്തു കാണാന്‍ വന്നോരമ്പലപ്പൈങ്കിളിയേ
പ്രീയ സഖി നീയാരോ (2)
സഫലം ദേവി നിന്‍ ജന്മം സ്നേഹമയം

താമരമാലയുമായി നീ മെല്ലെ ചേര്‍ന്നു നിന്നില്ലേ
ചുമ്പനത്തേന്‍ നുകര്‍ന്നില്ലേ നാം സാന്ത്വനമായി നിറഞ്ഞില്ലേ
കുളിര്‍ വീണരാവുകളില്‍ പനിനീരു പെയ്യുമ്പോള്‍
ഏതോ കനവില്‍ നാം ചേര്‍ന്നലിഞ്ഞില്ലേ

പഞ്ചമിചന്ദ്രിക പോറ്റി വളര്‍ത്തിയ മാനത്തെ മാന്‍കിടാവേ
പ്രീയ സഖി നീയാരോ (2)
സഫലം ദേവി നിന്‍ ജന്മം സ്നേഹമയം

ജീവിതനദിയൊഴുകുമ്പോള്‍ പൊന്നലയുളകുമ്പോള്‍
പ്രണയനിലാമഴയില്‍ മുങ്ങി ഒഴുകി മധുവിധുകാലം
പുതുനാമ്പുണരുന്നു ഒരു കുഞ്ഞുണരുന്നു
കരളില്‍ ആശാലത പൂത്തുലയുന്നു

പഞ്ചമിചന്ദ്രിക പോറ്റി വളര്‍ത്തിയ മാനത്തെ മാന്‍കിടാവേ
പ്രീയ സഖി നീയാരോ (2)
സഫലം ദേവി നിന്‍ ജന്മം സ്നേഹമയം
Movie/Album name: Kudumbasneham
Artists