Paayasam

2012
Lyrics
Language: Malayalam

പായസം ഇതു് പായസം പാല്‍പ്പായസം (2)
പുഞ്ചിരിച്ചു് പാലൊഴിച്ചു് തേനൊഴിച്ചു് നെയ്യൊഴിച്ചു്
നെഞ്ചില്‍ വച്ചു് ഇളക്കിയ പായസം
(പുഞ്ചിരിച്ചു് )
ഒരു നൂറുസ്വപ്നങ്ങള്‍ നുള്ളി വിതറി
നിറനിറമോഹങ്ങള്‍ തുള്ളി ഇളകി
തിളച്ചു് മറിഞ്ഞു് വരുന്നു ഇന്നിതാ പായസം (2)
(പായസം )

കൊഞ്ചലിട്ടു് കനവിട്ടു് മധുരിച്ച പായസം
കണ്ണെറിഞ്ഞു് കൊതിപ്പിച്ചു് കൊഴുപ്പിച്ച പായസം
ഇതു് പായസം
കരളിന്നിലയില്‍ ചെറു ചൂടോടെ
നിറച്ചങ്ങു് വിളമ്പുന്ന പായസം
പാലല പോലെ തേനല പോലെ
തുള്ളി മറിഞ്ഞൊരു പായസം
നാക്കിനു നല്ലൊരു പാല്‍ക്കടലാക്കി
കൊതിക്കെ വരുന്നൊരു പായസം
(പായസം )
Movie/Album name: Poppins
Artists