Sharavanappoykayil Avathaaram

1969
Lyrics
Language: English

Raagam:kaamboaji

Saravanappoykayil avathaara sree
Sivapanchaaksharam theja: Saaram
Murukaa! sreemurukaa!
Muvulakinu nee aadhaaram

Raagam: Hindoalam

Himagiri nandini laalichchu valarththiya
Kamaneeya roopanaam sreemurukaa!
Pranavaarththha saaram umaapathikkaadyamaay
Upadaesam nalkiya murukaa murukaa!

Raagam: Shyaama

Thaarakanekkonnu dharmmayuddhaththineththile
Daevasaenaadhipathiyaayi
Rakthakireetamaninju
Thirichenthoor eththiya sreemurukaa! murukaa!

Raagam:shanmukhapriya

Pazhaniyil njaanappazham thaetippoyi pant
Paramapadam kanta sreemurukaa!
Thoaraatha kanneerin kaavatiyum kont
Thaetunnu ninne njaan murukaa! murukaa

Raagam:maddhyamaavathi

Thetiya valliye velikazhichchoru
Velimalayile sreemurukaa
Anjanamayilaatum nin thirunatayinkal
Abhayam nalkano murukaa! murukaa!
Language: Malayalam

ശരവണപ്പൊയ്കയില്‍ അവതാരം - ശ്രീ
ശിവപഞ്ചാക്ഷര തേജസാരം
മുരുകാ - ശ്രീമുരുകാ - മുരുകാ
മൂവുലകിന്നു നീ ആധാരം (ശരവണപ്പൊയ്കയില്‍)

ഹിമഗിരിനന്ദിനി ലാളിച്ചു വളര്‍ത്തിയ
കമനീയരൂപനാം ശ്രീമുരുകാ
ഹിമഗിരിനന്ദിനി ലാളിച്ചു വളര്‍ത്തിയ
കമനീയരൂപനാം ശ്രീമുരുകാ
പ്രണവാര്‍ത്ഥസാരം ഉമാപതിക്കാദ്യമായ്
ഉപദേശം നല്‍കിയ ശ്രീമുരുകാ..
ശരവണപ്പൊയ്കയില്‍ അവതാരം

താരകവധത്തിനു തൃക്കൈയ്യില്‍ വേലുമായ്
ദേവസേനാപധികനായീ
താരകവധത്തിനു തൃക്കൈയ്യില്‍ വേലുമായ്
ദേവസേനാപധികനായീ
രത്നകിരീടമണിഞ്ഞു തിരുച്ചെന്തൂര്‍
എത്തിയ ശ്രീമുരുകാ മുരുകാ..
ശരവണപ്പൊയ്കയില്‍ അവതാരം

പഴനിയില്‍ ജ്ഞാനപ്പഴം തേടിപ്പോയ് പണ്ട്
പരമപദം കണ്ട ശ്രീമുരുകാ
പഴനിയില്‍ ജ്ഞാനപ്പഴം തേടിപ്പോയ് പണ്ട്
പരമപദം കണ്ട ശ്രീമുരുകാ
തോരാത്ത കണ്ണീരിന്‍ കാവടിയും കൊണ്ട്
തേടുന്നു നിന്നെ ഞാന്‍ ശ്രീമുരുകാ
ശരവണപ്പൊയ്കയില്‍ അവതാരം

തേടിയ വള്ളിയ വേളി കഴിച്ചൊരു
വേളിമലയിലെ ശ്രീമുരുകാ
തേടിയ വള്ളിയ വേളി കഴിച്ചൊരു
വേളിമലയിലെ ശ്രീമുരുകാ
അഞ്ജനമയിലാടും നിന്‍ തിരുനടയിങ്കല്‍
അഭയം നല്‍കണേ ശ്രീമുരുകാ (ശരവണപ്പൊയ്കയില്‍)
മുരുകാ.. മുരുകാ.. മുരുകാ..
Movie/Album name: Kumaarasambhavam
Artists