രണ്ടാളും തമ്മില്‍ കാണാതോരോതീരത്താകിലും മോഹത്തിന്‍ തേരിലൊന്നായ് നാടു ചുറ്റി നാളത്തെ നാളില്‍ കിട്ടും പൂക്കാലം കൊണ്ടാടുവാന്‍ തൂവെണ്ണക്കല്ലാലെന്തേ വീടൊരുക്കി കുറിമാനം നല്‍കാന്‍ പോയ തെന്നല്‍ ഒളികണ്ണാല്‍ എല്ലാം കണ്ടു പാടി.... കഥയറിയുമ്പോള്‍ നാട്ടില്‍ കൌതുകം... അനുദിനം ഇരുകരളുകള്‍ കനവൂയലിലാടുന്നൂ ചിരിയിലും ഇളമിഴിയിലും നറു പൊന്നൊളി പൂക്കുന്നൂ.. ഒത്തിരിയൊത്തിരി ഇഷ്ടം തോന്നീട്ടൊന്നും മിണ്ടാനില്ലേ തമ്മില്‍ത്തമ്മില്‍ ചോദിക്കുന്നു കണ്ണിണകള്‍....
ഹേലാരേ ഹേയ്സലാരേ...ഹേലാരേ ഹേയ്സല.....
ഒന്നൊന്നും മിണ്ടീല്ലെന്നേ കണ്ടാൽ തോന്നൂ എങ്കിലും ചൊല്ലാതെ എല്ലാം ചൊല്ലിത്തീര്‍ന്നിരുന്നു നേരത്തിന്‍ വേഗം പോരെന്നാരോടെന്നില്ലാതെയാ ഉള്ളങ്ങള്‍ വീണ്ടും വീണ്ടും ഓതി നിന്നു ഇടനെഞ്ചില്‍ സ്നേഹം കുന്നുകൂട്ടി മിഴിയെത്താക്കോണില്‍ നോക്കിനിൽക്കേ... അകലെയൊരുങ്ങീ വേളീമണ്ഡപം...