Theyyam Theyyam

1968
Lyrics
Language: Malayalam

തെയ്യന്താരോ തെയ്യന്താരോ (2)
കുന്നുംമോളിലെ കോരെളാച്ചന്റെ
കുഞ്ഞിമ്മോളല്ലേ ചെറുനീലി
കണ്ടുനിക്കണ വാല്യേക്കാരുടെ
കണ്ണുപുളിയ്ക്കണൊരെണ്ണമൈലി

(തെയ്യന്താരോ )

കാതിലോലം കല്ലോമാലേം
കെട്ടിച്ചിറ്റി ഞെളിഞ്ഞിട്ടു്
ഓളൊരിക്കല് പാവക്കാവില്
വേല കാണാന്‍ പോയാലോ

(തെയ്യന്താരോ )

വേലപ്പറമ്പില്‍ നടന്നു് നടന്നു്
നീളിപ്പെണ്ണു് കൊഴഞ്ഞാലോ
കാലിന്റെ വേദന തീരാനോളൊരു
കാഞ്ഞിരച്ചോട്ടിലിരുന്നാലോ - അവള്‍
കാഞ്ഞിരച്ചോട്ടിലിരുന്നാലോ

(തെയ്യന്താരോ )
Movie/Album name: Asuravithu
Artists