Shankarante Kazhuthil

1995
Lyrics
Language: Malayalam

ആ...ആ...ആ....
ശങ്കരന്റെ കഴുത്തിലിരുന്നൊരു
ശംഖുവരയൻ ചോദിച്ചു
ശിവശങ്കരന്റെ കഴുത്തിലിരുന്നൊരു
ശംഖുവരയൻ ചോദിച്ചു
മഹാവിഷ്ണുവിനെ വഹിച്ചു നടക്കും
മകനേ ഗരുഡാ സുഖമാണോ
കവി കണ്ണദാസനൊരിക്കൽ മൊഴിഞ്ഞൊരു
ഗാനശകലം കേട്ടോ നീ
ഇരിക്കുമിടത്തിൽ ഇരുന്നാലെന്നും
മകളേ അഖിലം സുഖമാകും

ചെന്താമരയുടെ മുറമണവാളൻ
ചെന്തീക്കതിരവനെന്നും
ചെന്തീക്കതിരവനെന്നും
അന്തിയിലവളുടെ കടവിലിറങ്ങും
ചന്തം കണ്ടു മയങ്ങും
അവരൊരു കുങ്കുമ തിലകം ചാർത്തും
പന്തവുമേന്തി പാതിരനേരം
പനിമതികലയാമുഡുരാജൻ
പന്തവുമേന്തി പാതിരനേരം
പനിമതികലയാമുഡുരാജൻ
അമ്പിളിയാമ്പലിനെപ്പുണരാനൊരു
മഞ്ചലിലവിടെയിറങ്ങും
ഒരു മഞ്ചലിലവിടെയിറങ്ങും
അവരങ്ങനെ തന്നെയുറങ്ങും
(ശങ്കരന്റെ....)

ചിത്രാംഗദ ജലകളികളിൽ ജനനീ
കണ്ഠം പരശുവരിഞ്ഞൂ...
കണ്ഠം പരശുവരിഞ്ഞൂ
കുന്തിയിലരുണനൊരുണ്ണി പിറന്നൂ
കർണ്ണൻ സൂര്യകുമാരൻ
അതിരഥ നന്ദനനായി വളർന്നൂ
ചക്കിയുമേതൊ ചങ്കരനെന്നും
ചടുകുടു വിളയാടിടുമെന്നോ
ഇത്തിരിയിത്തിളു പോലൊരു മേനക
ചക്കരവടിവിൽ ജനിച്ചൂ
ഒരു ചക്കര വടിവിൽ ജനിച്ചൂ
അതോ ചക്കിനു വെച്ചതു കൊണ്ടോ

കണ്ണദാസനൊരിക്കൽ മൊഴിഞ്ഞൊരു
ഗാനശകലം കേട്ടോ നീ
ബമ്പം ബമ്പം
കണ്ണദാസനൊരിക്കൽ മൊഴിഞ്ഞൊരു
ഗാനശകലം കേട്ടോ നീ
ഇരിക്കുമിടത്തിൽ ഇരുന്നാലെന്നും
മകളേ അഖിലം സുഖമാകും
ശങ്കരന്റെ കഴുത്തിലിരുന്നൊരു
ശംഖുവരയൻ ചോദിച്ചു
മഹാവിഷ്ണുവിനെ വഹിച്ചു നടക്കും
മകനേ ഗരുഡാ സുഖമാണോ
മകളേ അഖിലം സുഖമാകും
മകനേ ഗരുഡാ സുഖമാണോ
മകളേ അഖിലം സുഖമാകും
മകനേ ഗരുഡാ സുഖമാണോ
മകളേ അഖിലം സുഖമാകും
മകനേ ഗരുഡാ സുഖമാണോ
Movie/Album name: Tom And Jerry

Movie Summary: Tom and Jerry (1995) is a Malayalam comedy film directed by K. K. Haridas, following the rivalry and misadventures between two characters, with the title song "Shankarante Kazhuthil" serving as a playful, comedic number.

Song Credits: Sung by M. G. Sreekumar (and chorus); lyrics by Bichu Thirumala; music composed by S. P. Venkatesh.

Musical Style: Upbeat, folk-flavored comedy song with a festive, playful tone suited to a mass comedy film.

Raga Details: Not applicable / not documented (the song is a light, folk-based comedic tune rather than a classical raga-based composition).

Key Artists Involved: Music director S. P. Venkatesh, lyricist Bichu Thirumala, playback singer M. G. Sreekumar, and director K. K. Haridas.

Scene Context: Picturized as a lively, humorous song sequence involving the film's lead characters, used to heighten the comedy and entertainment value of the movie.


Artists