Varunnu Pokunnu [Version 2]

1968
Lyrics
Language: English

Varunnu pokunnu vazhipokkar - verum
Vazhiyambalamee jeevitham
Varunnu pokunnu vazhipokkar - verum
Vazhiyambalamee jeevitham...jeevitham...

Pirakkumbol arayadi mannu venam
Piriyumbol aaradi mannu venam
Nadukkulla naadakam nadikkumbol manushyanu
Padavetti pidikkanam bhoolokam...bhoolokam...

Koumaaram kazhinjittu tharunanaayaal sadaa
Kannilum karalilum pennu maathram
Pennine nediyaal kunju venam pinne
Kunjinte kazhuthil ponnu venam
Ponnu venam...(varunnu)

Maadamonnaayaalum mathi aadyam pinne
Maalika theerkkaanoru moham
Maadamonnaayaalum mathiyaadyam pinne
Maalika theerkkaanoru moham
Mohangal neelumbol vaardhakyam vannu
Dehathe thalarthunnu kidathunnu

Maarunna veshangal abhinayikkaan ennum
Kaalam kodukkunnu puthu vesham
Maranathin maniyadi muzhangiyaalo...
Maranathin maniyadi muzhangiyaalo - aarum
Madangippokanam aniyarayil...aniyarayil...
Aniyarayil... (varunnu)
Language: Malayalam

വരുന്നു പോകുന്നു വഴിപോക്കര്‍ - വെറും
വഴിയമ്പലമീ ജീവിതം
വരുന്നു പോകുന്നു വഴിപോക്കര്‍ - വെറും
വഴിയമ്പലമീ ജീവിതം - ജീവിതം...

പിറക്കുമ്പോളരയടി മണ്ണു വേണം
പിരിയുമ്പോളാറടി മണ്ണു വേണം
നടുക്കുള്ള നാടകം നടിക്കുമ്പോള്‍ മനുഷ്യനു
പടവെട്ടിപ്പിടിക്കേണം ഭൂലോകം ...ഭൂലോകം

കൌമാരം കഴിഞ്ഞിട്ടു തരുണനായാല്‍ സദാ
കണ്ണിലും കരളിലും പെണ്ണു മാത്രം
പെണ്ണിനെ നേടിയാല്‍ കുഞ്ഞു വേണം പിന്നെ
കുഞ്ഞിന്റെ കഴുത്തില്‍ പൊന്നു വേണം
പൊന്നു വേണം (വരുന്നു)

മാടമൊന്നായാലും മതിയാദ്യം പിന്നെ
മാളിക തീര്‍ക്കാനൊരു മോഹം
മാടമൊന്നായാലും മതിയാദ്യം പിന്നെ
മാളിക തീര്‍ക്കാനൊരു മോഹം
മോഹങ്ങള്‍ നീളുമ്പോള്‍ വാര്‍ദ്ധക്യം വന്നു
ദേഹത്തെ തളര്‍ത്തുന്നു, കിടത്തുന്നു...

മാറുന്ന വേഷങ്ങള്‍ അഭിനയിക്കാന്‍ എന്നും
കാലം കൊടുക്കുന്നു പുതുവേഷം
മരണത്തിന്‍ മണിയടി മുഴങ്ങിയാലോ ആരും
മടങ്ങിപ്പോകണം അണിയറയില്‍ - അണിയറയില്‍
അണിയറയില്‍..... (വരുന്നു)
Movie/Album name: Viruthan Shanku
Artists