മുഖക്കുരുക്കവിളിണയിൽ...ഒഹോ...ഒഹോ...ഒഹോ...ഒഹോ..ഓ.... മുഖക്കുരുക്കവിളിണയിൽ മുൻകോപം മുളപ്പിച്ച്... മുത്തുമണി കളമൊഴിയിൽ പരിഭവം നിറച്ചുവെച്ച് കൊല്ലാതെ കൊല്ലുമന്റെ മല്ലാക്ഷീ പ്രിയവല്ലഭനോടു നീ പിണങ്ങാതേ... ആഹാ...കൊല്ലാതെ കൊല്ലുമന്റെ മല്ലാക്ഷീ പ്രിയവല്ലഭനോടു നീ പിണങ്ങതേ...പ്രിയവല്ലഭനോടു നീ പിണങ്ങാതേ... തന്തക്കം തന്തക്കം തന്തക്കം തകത - 3
തീപാറും കണ്ണിണയിൽ നാണം വരില്ലേ ചൂടേറും കരളിനുള്ളിൽ കരുണ വരില്ലേ വെറിപിടിച്ചും കൈ എടുത്തും മുഖം തിരിച്ചും കോപമണിഞ്ഞും (വെറിപിടിച്ചും...) പിണങ്ങി നിന്നാൽ പെന്മണീ നീ മെലിഞ്ഞുപോവില്ലേ മെലിഞ്ഞുപോയാൽ എൻ ഹൃദന്തം തകർന്നു പോവില്ലേ... (മുഖക്കുരുക്കവിളിണയിൽ.....)
തേനൂറും യൗവ്വനം ഞാൻ നോക്കിക്കൊതിച്ചേ രോമാഞ്ചം നീ നിറയെ ചാർത്തിപ്പുതച്ചേ ഇടയുലഞ്ഞും ഇതൾവിടർന്നും മുഖം കുനിച്ചും നഖം കടിച്ചും (ഇടയുലഞ്ഞും......) ഒതുങ്ങിവന്നാൽ പെണ്ണു നെഞ്ചിൽ പടർന്നുപോകുമാല്ലോ തുടിച്ചുണരും തങ്കക്കുടങ്ങൾ ഉടഞ്ഞുപോകുമല്ലോ.... (മുഖക്കുരുക്കവിളിണയിൽ.....)