Vijanathayil Paathi

2014
Lyrics
Language: English

Vijanathayil paathivazhi theerunnu
Chorimanalil veenu veyilaarunnu...
Aazhamariyaa saagarangal neenthi neenthi
Theeramanayaam koorirulil ekayaayorodamaakayo
Chuvadukale..thalararuthe...
Idararuthe...varuu varuu pokaamakale...
Vijanathayil paathivazhi theerunnu
Chorimanalil veenu veyilaarunnu...

Odimarayum kaalamengo...
Orthunilkkaathangu doore...
Engo poyathengo...en kinaavin ven piraakkal
Enthe...maanjathenthe...man chiraathil pootha naalam
Pularikale...ithuvazhiye...
Iniyunaruu...varuu varuu vinveedhiyilaay
Vijanathayil paathivazhi theerunnu
Chorimanalil veenu veyilaarunnu...

Neelamukilaay vaanileraan...
Mele mele paarineengaan...
Ullil..ullinnullil pandu pande neytha swapnam
Veendum thedi vannu..kannilaalaan nidra neenthi
Nizhalukale...ini marayuu...
Pakalolikal niram tharum manpaathayilaay...
(vijanathayil...)
Language: Malayalam

വിജനതയിൽ പാതിവഴി തീരുന്നു
ചൊരിമണലിൽ വീണു വെയിലാറുന്നു...
ആഴമറിയാ സാഗരങ്ങൾ നീന്തി നീന്തി
തീരമണയാം കൂരിരുളിൽ ഏകയായൊരോടമാകയോ...
ചുവടുകളേ...തളരരുതേ....
ഇടറരുതേ...വരൂ വരൂ പോകാമകലേ...
വിജനതയിൽ പാതിവഴി തീരുന്നു
ചൊരിമണലിൽ വീണു വെയിലാറുന്നു...

ഓടിമറയും കാലമെങ്ങോ...
ഓർ‌ത്തുനിൽക്കാതങ്ങു ദൂരേ ...
എങ്ങോ...പോയതെങ്ങോ...എൻകിനാവിൻ വെൺപിറാക്കൾ
എന്തേ...മാഞ്ഞതെന്തേ...മൺചിരാതിൽ പൂത്ത നാളം
പുലരികളേ...ഇതു വഴിയേ...
ഇനിയുണരൂ...വരൂ വരൂ വിൺ‌വീഥിയിലായ്
വിജനതയിൽ പാതിവഴി തീരുന്നു
ചൊരിമണലിൽ വീണു വെയിലാറുന്നു...

നീലമുകിലായ് വാനിലേറാൻ...
മേലെമേലേ പാറിനീങ്ങാൻ...
ഉള്ളിൽ..ഉള്ളിന്നുള്ളിൽ പണ്ടുപണ്ടേ നെയ്ത സ്വപ്നം
വീണ്ടും തേടിവന്നു..കണ്ണിലാളാൻ നിദ്ര നീന്തി
നിഴലുകളേ...ഇനി മറയൂ...
പകലൊളികൾ നിറം തരും മൺപാതയിലായ്‌...
(വിജനതയിൽ...)
Movie/Album name: How Old Are You ?
Artists