Punjappaadathe

2017
Lyrics
Language: Malayalam

തന്താനെ തന്താനെ ഹോയ് തന്താനെ തന്താനെ ഹോയ്
പുഞ്ചപ്പാടത്തെ പൂങ്കുയിലേ
പുന്നാരപ്പാട്ടൊന്നു പാടാമോ പെണ്ണാളേ…
പുഞ്ചപ്പാടത്തെ പൂങ്കുയിലേ
പുന്നാരപ്പാട്ടൊന്നു പാടാമോ പെണ്ണാളേ..

ഈ ചന്തം കണ്ടിട്ട് തന്തോയം തോന്നീട്ട്
ചങ്കിന്റെ ഉള്ളീന്ന് പാടണ്ടേടി പെണ്ണേ

നേരം വന്നേ നേരം വന്നേ ഏനും വന്നേ പാടാൻ ഏനും വന്നേ
ഓടോടും കാറ്റത്ത് ഈ മണ്ണിന്റെ മാറീന്ന്
പൊന്തണൊരീ മണം മോന്തടീ പൈങ്കിളിയേ
മാനം ചുവന്നില്ലേ മൂവന്തിയായില്ലേ
വന്നെന്റെ നെഞ്ചില് ചേക്കേറടീ കുയിലേ
പുഞ്ചപ്പാടത്തെ പൂങ്കുയിലേ
നെഞ്ചിലിരുന്നിനിയും പാടാമോ
തന്താനെ തന്താനെ തന്താനെ തന്താനെ
Movie/Album name: Melle
Artists