Mallesaayaka

1975
Lyrics
Language: English

Ahaa...aha....
Mallee saayaka ....
Mallee saayaka neeyen manassoru
Mayaa mandapamaakki
Pallavavathikal bhaavanaa lathakal
Paadunna kambikalaakki
Mallee saayakaa

Swapnangal ajanthaa shilppangalkothumee
Swarga kamaanathinnarikil
Swarnnamalsyakkodi kettiya nin radham
Vannirangi ninte chandana kainakha chandrakkalakal
Ente vipanchika meetti
Aaraadhikayaayi.... aaraadhikayaayi...
(malleesaayakaa..)

Pushpangal surabhee thalpangal neerthumee
Parnna kudeerathinnarikil
Kalppa vrisksha thalir methiyadiyittu nee
Vannirangi ninte ponmalarambinte chellachodikal
Ennile enneyunarthee
Aashleshithayaayi... aashleshithayaayee... (mallee saayaka)
Language: Malayalam

ആഹാ....അഹഹഹഹാ........

മല്ലീസായകാ നീയെന്മനസ്സൊരു
മായാമണ്ഡപമാക്കീ
പല്ലവവതികള്‍ ഭാവനാലതകള്‍
പാടുന്ന കമ്പികളാക്കീ
മല്ലീസായകാ.....

സ്വപ്നങ്ങളജന്താ ശില്‍പ്പങ്ങള്‍ കൊത്തുമീ
സ്വര്‍ഗകമാനത്തിന്നരികില്‍
സ്വര്‍ണ്ണമത്സ്യക്കൊടികെട്ടിയ നിന്‍ രഥം വന്നിറങ്ങീ
നിന്റെ ചന്ദന കൈനഖ ചന്ദ്രക്കലകള്‍
എന്റെ വിപഞ്ചിക മീട്ടീ
ആരാധികയായീ ആരാധികയായീ
(മല്ലീസായകാ...)

പുഷ്പങ്ങള്‍ സുരഭീതല്‍പ്പങ്ങള്‍ നീര്‍ത്തുമീ
പര്‍ണ്ണകുടീരത്തിന്നരികില്‍
കല്‍പ്പവൃക്ഷത്തളിര്‍ മെതിയടിയിട്ടു നീ വന്നിറങ്ങീ
നിന്റെ പൊന്മലരമ്പിന്റെ ചെല്ല ചൊടികള്‍
എന്നിലെ എന്നെയുണര്‍ത്തീ
ആശ്ലേഷിതയായീ ആശ്ലേഷിതയായീ.....
(മല്ലീസായകാ..........)
Movie/Album name: Sooryavamsham
Artists