കോടമഴക്കാറില്‍ കണ്ണൊന്നെഴുതി പെണ്ണ് നല്ല പനംകുല മുടി മാടിക്കെട്ടി പെണ്ണ് മാടത്തിന്‍ ചേതീല് ചെന്നങ്ങിരിക്കണോപ്പം മാനത്തെ അമ്പിളി നാണിച്ചോളിച്ചു നില്‍ക്കും നീ പാട് പൂമാതെ...പാട് പൂമാതെ... പാട് പൂമാതെ ......
പുഞ്ചയ്ക്കു കൊയ്ത്തരിവാളങ്ങു ചേര്‍ത്തു വെച്ച് ചങ്കിന്‍ തൊരംപാട്ട് പാടി കറുത്ത പെണ്ണ് കല്‍ക്കണ്ട പാട്ടിന്നു താളം പിടിച്ച തമ്പ്രാന്‍ പിന്നെയാ പൂമേനിക്കായി കൊതിച്ചു തുള്ളി തഞ്ചത്തില്‍ മോന്തിക്കാ കൈതവരമ്പിലുണ്ട് കള്ളച്ചിരി പൂശി തമ്പ്രാന്‍ നിക്കണന്ന് പൂതിയടങ്ങാഞ്ഞാ കൈപ്പാഞ്ഞാതോളെ നേരേ ഈറ്റപ്പുലിയായി മാറി കുതറി പെണ്ണ് നീ വാഴ് പൂമാതെ....വാഴ് പൂമാതെ...... വാഴ് പൂമാതെ......
പൂമാതെ പൊന്നമ്മ പാട്ടേട്ടാല് കരയുന്ന കുഞ്ഞമണിഞ്ഞൊറങ്ങും പൊത്തിലെ പാമ്പ് തല മടക്കും
ഉള്ളില്‍ കലിതുള്ളി പോയൊരു നാടുവാഴി കള്ളക്കഥയൊന്നു കെട്ടിച്ചമച്ചു പിന്നെ മാനം പെഴച്ചോളീ പൂമാതയെന്നു കണ്ട് മുഖവും മുലയും എരിച്ചീടാന്‍ തീര്‍പ്പ് വന്നു മാടപ്പറമ്പിലെ ചതുരക്കിണറ്റില് തീപ്പന്തമായ് തെളിഞ്ഞു അണഞ്ഞവള് ദൈവക്കരുവായ് താനേ ഉദിച്ചു പൊങ്ങി കുമ്പിട്ടു കേണോരേ കണ്ണുമ്മല് കാക്കണൊണ്ടേ നീ.... ആള് പൂമാതെ ...കാക്ക് പൂമാതെ കാക്ക് പൂമാതെ....
പൂമാതെ പൊന്നമ്മ പാട്ടേട്ടാല് കരയുന്ന കുഞ്ഞമണിഞ്ഞൊറങ്ങും പൊത്തിലെ പാമ്പ് തല മടക്കും പൂമാതെ പൊന്നമ്മ പാട്ടേട്ടാല് മാരനില്ലാ മങ്കയ്ക്ക് മാരനിണ്ടാവും ഒണക്കുമരം പൊട്ടി പാലുതൂളും പൂമാതെ പൊന്നമ്മ പാട്ടേട്ടാല് പൂമാതെ പൊന്നമ്മ തന്‍റെ ദൈവേ പൂമാതെ പൊന്നമ്മ തന്‍റെ ദൈവേ