Vilichu Njan Vilikettu

1968
Lyrics
Language: English

വിളിച്ചു ഞാന്‍ വിളികേട്ടൂ തുടിച്ചു മാറിടം തുടിച്ചൂ

Vilichu njan vilikettu
Thudichu maaridam thudichu
Unarnnu dahichunarnnu
Marannu njanenne marannu (vilichu..)

Ithalithalay virinju varum
Ee vikara pushpangal
Chundodaduppichu mukaraan madhupani
-nnenthukondeevazhi vannilla
Oh..vannethiyilla (vilichu..)

Viral thodumbol kulirkorum
Ee vikara thanthrikalil
Sringaara sangeetham pakaran madhupani
-nnenthukondeevazhi vannilla
Oh..vannethiyilla (vilichu..)
Language: Malayalam

വിളിച്ചു ഞാന്‍ വിളികേട്ടൂ തുടിച്ചു മാറിടം തുടിച്ചൂ
ഉണര്‍ന്നൂ ദാഹിച്ചുണര്‍ന്നൂ
മറന്നൂ‍ ഞാനെന്നെ മറന്നൂ
(വിളിച്ചൂ...)

ഇതളിതളായ് വിരിഞ്ഞുവരും
ഈ വികാരപുഷ്പങ്ങള്‍(2)
ചുണ്ടോടടുപ്പിച്ചു മുകരാന്‍ മധുപനി-
ന്നെന്തുകൊണ്ടീവഴി വന്നില്ലാ?
ഓ....വന്നെത്തിയില്ലാ‍?
(വിളിച്ചൂ...)

വിരല്‍തൊടുമ്പോള്‍ കുളിര്‍കോരും
ഈ വികാരതന്ത്രികളില്‍
ശൃംഗാരസംഗീതം പകരാന്‍ മധുപനി-
ന്നെന്തുകൊണ്ടീവഴി വന്നില്ലാ?
ഓ....വന്നെത്തിയില്ലാ?
(വിളിച്ചൂ...)
Movie/Album name: Yakshi
Artists