Nethaavaay Maarenam Chiri Chundil Minnenam

2025
Lyrics
Language: Malayalam

നേതാവായ് മാറേണം ചിരി ചുണ്ടിൽ മിന്നേണം
വീടോരോന്നേറേണം ജന മനസ്സറിഞ്ഞെത്തേണം
ആളെ വലയിലാക്കും അടവുകളും കാട്ടേണം
ഓരോ ചെറിയ വോട്ടും അവനവാനായ് കിട്ടേണം
കൊമ്പെടുക്കും വമ്പരുമായ് സമ്മതിദാന തേരോട്ടം
കൊമ്പെടുക്കും വമ്പരുമായ് സ്വിച് വിടാത്ത തേരോട്ടം
ഓരോ കൊടി പൊങ്ങീടാതെ കത്തീടുന്നേ പോരാട്ടം
ആര് വരും ഒന്നാമതായ് പെട്ടി എണ്ണണ നേരത്ത്
ഓരോ കൊടി പൊങ്ങീടവേ കത്തീടുന്നേ പോരാട്ടം
ആര് വരും ഒന്നാമതായ് പെട്ടി എണ്ണണ നേരത്ത്

കാര്യം കണ്ടറിയും കൗശലമാണുള്ളിൽ
കുറുക്കൻ തോറ്റടിയും കൊമ്പാണല്ലോ കണ്ണിൽ
നാടിൻ നേരറിയും നെഞ്ചാണല്ലോ മിന്നിൽ
നഞ്ചാതേകും വോട്ട് അഞ്ചാറേറും വോട്ട്
ഇരവും പെരുകണ തെരഞ്ഞെടുപ്പിൻ ആവേശമായ്
ഓരോ കൊടി പൊങ്ങീടവേ കത്തീടുന്നേ പോരാട്ടം
ആര് വരും ഒന്നാമതായ് പെട്ടിയെണ്ണണ നേരത്ത്
ഓരോ കൊടി പൊങ്ങീടവേ കത്തീടുന്നേ പോരാട്ടം
ആര് വരും ഒന്നാമതായ് പെട്ടിയെണ്ണണ നേരത്ത്

നേതാവായ് മാറേണം ചിരി ചുണ്ടിൽ മിന്നേണം
വീടോരോന്നേറേണം ജന മനസ്സറിഞ്ഞെത്തേണം
ആളെ വലയിലാക്കും അടവുകളും കാട്ടേണം
ഓരോ ചെറിയ വോട്ടും അവനവാനായ് കിട്ടേണം
കൊമ്പെടുക്കും വമ്പരുമായ് സ്വിച് വിടാത്ത തേരോട്ടം
ഓരോ കൊടി പൊങ്ങീടാതെ കത്തീടുന്നേ പോരാട്ടം
ആര് വരും ഒന്നാമതായ് പെട്ടി എണ്ണണ നേരത്ത്
ഓരോ കൊടി പൊങ്ങീടാതെ കത്തീടുന്നേ പോരാട്ടം
ആര് വരും ഒന്നാമതായ് പെട്ടി എണ്ണണ നേരത്ത്
താനാ തന തന്നാന്നാനാ തതിനന്തോം തന്നാന......
Movie/Album name: L Jagadamma Ezhaam Class B
Artists