Madhurasam madhupaanolsarasam - 2
Chirichukonchum chilluglaassin - 2
Chumbanamelkkaanenthu rasam - 2
Madhurasam madhupaanolsavarasam
Chirichukonchum chilluglaassin - 2
Chumbanamelkkaanenthu rasam - 2
Swarggamothiya pakalkkinaakkale paade marakkoo
Nagnasathyathin naabhichuzhiyil nokkinokki rasiykkoo
(swarggamothiya...)
Youvvanonmaadalaharikale yajnashaalathan thapaswikale - 2
Varoo varoo nukaroo
(madhurasam...)
Thalanarachoru thathwashaasthrangal thaane mariykkum
Chilanka kettiya kaalamivide paadi nruthamchavittum
(thalanarachoru...)
Puthiya maanangal thedivarum puthiya thaalangal thudichuvarum - 2
Varoo varoo pakaroo
(madhurasam...)
മധുരസം മധുപാനോത്സവരസം - 2
ചിരിക്കുകൊഞ്ചും ചില്ലുഗ്ലാസ്സിൻ - 2
ചുംബനമേൽക്കാനെന്തു രസം - 2
മധുരസം മധുപാനോത്സവരസം
ചിരിച്ചുകൊഞ്ചും ചില്ലുഗ്ലാസ്സിൻ - 2
ചുംബനമേൽക്കാനെന്തു രസം - 2
സ്വർഗ്ഗമോതിയ പകൽക്കിനാക്കളെ പാടേ മറക്കൂ
നഗ്നസത്യത്തിൻ നാഭിച്ചുഴിയിൽ നോക്കിനോക്കി രസിയ്‌ക്കൂ
(സ്വർഗ്ഗമോതിയ...)
യൌവ്വനോന്മാദലഹരികളേ യജ്ഞശാലതൻ തപസ്വികളേ - 2
വരൂ വരൂ നുകരൂ
(മധുരസം...)
തലനരച്ചൊരു തത്വശാസ്ത്രങ്ങൾ താനേ മരിയ്‌ക്കും
ചിലങ്കകെട്ടിയ കാലമിവിടെ പാടി നൃത്തംചവിട്ടും
(തലനരച്ചൊരു...)
പുതിയ മാനങ്ങൾ തേടിവരും പുതിയ താളങ്ങൾ തുടിച്ചുവരും - 2
വരൂ വരൂ പകരൂ
(മധുരസം...)
Movie/Album name: Tharangam
Artists