Mizhikal Pinneyum Parayaathe

2015
Lyrics
Language: English

Mizhikal...pinneyum parayaathe parayunnathenthe...
Mozhikalil...pookkaatha vaakkinte madhurimayaano...
Ariyunnu njaanaa...mazhayude pranayaardra gaanam
Thirayunnu ninte...hridayathil unarumaa bhaavam...
Mizhikal......

Aadyamaay kaanunna nimishangalil
En swanthamaakunnoranubhoothiyil...
Aadyamaay kaanunna nimishangalil
En swanthamaakunnoranubhoothiyil...
Manassukal ariyaathe ariyunnuvo
Hridayangal onnaakum anuraagamo....
Priya nin arikil anayaan moham
Priya nin arikil anayaan moham....
Mizhikal...pinneyum parayaathe parayunnathenthe...
Mozhikalil...pookkaatha vaakkinte madhurimayaano...

Irulil maayunna mohangalo...
Idanenchu pidayunna vedanayil...
Irulil maayunna mohangalo...
Idanenchu pidayunna vedanayil...
Mizhineerilezhuthiya kan peeliyo
Paribhavam unarunnoradharangalo....
Priya nee parayuu...ariyaan moham
Priya nee parayuu...ariyaan moham...

Mizhikal...pinneyum parayaathe parayunnathenthe...
Mozhikalil...pookkaatha vaakkinte madhurimayaano...
Ariyunnu njaanaa...mazhayude pranayaardra gaanam
Thirayunnu ninte...hridayathil unarumaa bhaavam...
Mizhikal......
Language: Malayalam

മിഴികൾ...പിന്നെയും പറയാതെ പറയുന്നതെന്തേ...
മൊഴികളിൽ...പൂക്കാത്ത വാക്കിന്റെ മധുരിമയാണോ...
അറിയുന്നു ഞാനാ...മഴയുടെ പ്രണയാർദ്രഗാനം
തിരയുന്നു നിന്റെ...ഹൃദയത്തിലുണരുമാ ഭാവം...
മിഴികൾ......

ആദ്യമായ് കാണുന്ന നിമിഷങ്ങളിൽ
എൻ സ്വന്തമാകുന്നൊരനുഭൂതിയിൽ...
ആദ്യമായ് കാണുന്ന നിമിഷങ്ങളിൽ
എൻ സ്വന്തമാകുന്നൊരനുഭൂതിയിൽ...
മനസ്സുകൾ അറിയാതെ അറിയുന്നുവോ
ഹൃദയങ്ങൾ ഒന്നാകും അനുരാഗമോ....
പ്രിയ നിൻ അരികിൽ അണയാൻ മോഹം
പ്രിയ നിൻ അരികിൽ അണയാൻ മോഹം....
മിഴികൾ...പിന്നെയും പറയാതെ പറയുന്നതെന്തേ...
മൊഴികളിൽ...പൂക്കാത്ത വാക്കിന്റെ മധുരിമയാണോ...

ഇരുളിൽ മായുന്ന മോഹങ്ങളോ...
ഇടനെഞ്ചു പിടയുന്ന വേദനയിൽ...
ഇരുളിൽ മായുന്ന മോഹങ്ങളോ...
ഇടനെഞ്ചു പിടയുന്ന വേദനയിൽ...
മിഴിനീരിലെഴുതിയ കൺപീലിയോ
പരിഭവമുണരുന്നൊരധരങ്ങളോ....
പ്രിയ നീ പറയൂ...അറിയാൻ മോഹം
പ്രിയ നീ പറയൂ ...അറിയാൻ മോഹം....

മിഴികൾ...പിന്നെയും പറയാതെ പറയുന്നതെന്തേ...
മൊഴികളിൽ...പൂക്കാത്ത വാക്കിന്റെ മധുരിമയാണോ...
അറിയുന്നു ഞാനാ...മഴയുടെ പ്രണയാർദ്രഗാനം
തിരയുന്നു നിന്റെ...ഹൃദയത്തിലുണരുമാ ഭാവം...
മിഴികൾ......
Movie/Album name: Pickles
Artists