Vaarmathiye

2025
Lyrics
Language: Malayalam

വാർമതിയെ ഈ നെഞ്ചിൽ പൗർണമിയായ് വളരൂ നീ (2)
എരിവേനലിൽ ഞാൻ തണലായി മാറാം
പേമാരി നനയാതെ കുടയായ് വരാം
ആരീരോ ആരാരീരൊ.....
വാർമതിയെ ഈ നെഞ്ചിൽ പൗർണമിയായ് വളരൂ നീ

ഒരു വെണ് തൂവൽ പോലും പനിനീർ മുള്ളുപോലും (2)
മുറിവേകിടാതെത്ര കാത്തു നിന്നു
തൊഴുകൈ കുമ്പിളിൽ മൂടി നിന്നു
മലർ കാലമോ ശിശിരത്തിനായിഴിഞ്ഞു
ഒടുവിലെൻ ചിറകും തളരാറായി
വാർമതിയെ ഈ നെഞ്ചിൽ പൗർണമിയായ് വളരൂ നീ

ഉയിരിൽ ഒരാത്മനാളം ഏറിയും നോവുമായി (2)
വനിയിൽ ഞാൻ ദീപമായ് പൂത്തു നിന്നു
നിറമാർന്ന നേരങ്ങൾ പെയ്തു തോർന്നു
ഇനി പാതയിൽ വളരുന്ന പാതിരാവിൽ
തെളിയുമോ പതിയെ ഇരുളാറ്റാൻ
വാർമതിയെ ഈ നെഞ്ചിൽ പൗർണമിയായ് വളരൂ നീ (2)
എരിവേനലിൽ ഞാൻ തണലായി മാറാം
പേമാരി നനയാതെ കുടയായ് വരാം
ആരീരോ ആരാരീരൊ.....
Movie/Album name: Once Upon a Time There Was a Kallan
Artists