Muthumuthu pole manjumazha peyyum Raavil ee raavil... Chirimani thookum mizhiyo Njaanen moham en moham Kalivaakku chollunneram kelkkaathathenthe nee Naruthen nilaavaay minnum shalabhangalaay maaraam... Doore....ini doore Ee mizhikal thaane moodunneram neeyo thenazhaku.. (mullappoo chelulla....)
Language: Malayalam
മുല്ലപ്പൂചേലുള്ള മന്ദാരപ്പെണ്ണിന്മേല് ശൃംഗാരം തൂമഞ്ഞള് ചാര്ത്തിയോ കുന്നോളം മോഹങ്ങള്‍ അമ്മാനമേറും നേരം നിന്നിഷ്ടം നീ മെല്ലെ ചൊല്ലുമോ മഴവില്ലഴകേ അനുരാഗം കാണുവതെങ്ങോ നറുപുഞ്ചിരിയാല്‍ നീ നെഞ്ചില്‍ ചായുവതെങ്ങോ പ്രണയാര്ദ്രമാകുന്നാരോ ദൂരെ നാണത്താല്‍ മൂടും പെണ്ണേ നീ മിഴിയാല്‍ ചൊല്ലാമോ (മുല്ലപ്പൂചേലുള്ള )
മെല്ലെമെല്ലെയൊഴുകും പനിനീര്‍മഴയായ് മൗനം നീ മൂളും അരമണി കിലുങ്ങും ആമ്പല്ക്കടവില് നാണം നിന് നാണം ആരോരുമറിയാതെ ആവണിപ്പൂവേ നീ ആതിരച്ചേലോടെ മിഴി ചേര്‍ന്നു നില്‍ക്കാമോ ദൂരെ ഇനി ദൂരെ ഈ മിഴികള്‍ താനേ മൂടുന്നേരം നീയോ തേനഴകേ
മുത്തുമുത്തു പോലെ മഞ്ഞുമഴപെയ്യും രാവില്‍ ഈ രാവില്‍ ചിരിമണിത്തൂകും മിഴിയോ ഞാനെന്‍ മോഹം എന്‍ മോഹം കളിവാക്കു ചൊല്ലുന്നേരം കേള്‍ക്കാത്തതെന്തേ നീ നറുതേന്നിലാവായ് മിന്നും ശലഭങ്ങളായ് മാറാം ദൂരെ ഇനി ദൂരെ ഈ മിഴികള്‍ താനേ മൂടുന്നേരം നീയോ തേനഴകേ (മുല്ലപ്പൂചേലുള്ള )