Vaarthinkalaay [M]

1999
Lyrics
Language: English

Vaarthinkalaal maaril varagorochanam
Chaarthumoru yaamam dhanyayaamam
Pooppaalamel devayugagandharvane
Thedumoru yaamam brahmayaamam
Umayaay ramayaay unaroo varade
(vaarthinkalaal..)

Mookamaay nilkkum raavin varaveenayil
Thooviralthumpaal chaarthum swarachandanam
Thaanthamaay aadum kaattin kaalchillamel
Aardramaay cherkkaam minnum maninoopuram

Pathmanaabha paahi dipapasaara
Gunavasana shoure
Pathmanaabha paahi

Mouliyil choodaam maayaamayilppeeliyaay
Vaadumee mohappookkal vanamaalayaay
Venalil vevum novin swapnangale
Poonilaavaakkaam melle anuraagiyaay

Pathmanaabha paahi dipapasaara
Gunavasana shoure
Pathmanaabha paahi
Language: Malayalam

വാര്‍തിങ്കളാല്‍ മാറില്‍ വരഗോരോചനം
ചാര്‍ത്തുമൊരു യാമം ധന്യയാമം
പൂപ്പാലമേല്‍ ദേവയുവഗന്ധര്‍വനെ
തേടുമൊരു യാമം ബ്രഹ്മയാമം
ഉമയായ് രമയായ് ഉണരൂ വരദേ
(വാര്‍തിങ്കളാല്‍)

മൂകമായ് നില്‍ക്കും രാവിന്‍ വരവീണയില്‍
തൂവിരല്‍ത്തുമ്പാല്‍ ചാര്‍‌ത്തും സ്വരചന്ദനം
താന്തമായ് ആടും കാറ്റിന്‍ കാല്‍ച്ചില്ലമേല്‍
ആര്‍ദ്രമായ് ചേര്‍ക്കാം മിന്നും മണിനൂപുരം

പത്മനാഭ പാഹി ദിപപസാര
ഗുണവസന ശൗരേ...
പത്മനാഭ പാഹി...

മൗലിയില്‍ ചൂടാം മായാമയില്‍പ്പീലിയായ്
വാടുമീ മോഹപ്പൂക്കള്‍ വനമാലയായ്
വേനലില്‍ വേവും നോവിന്‍ സ്വപ്നങ്ങളെ
പൂനിലാവാക്കാം മെല്ലെ അനുരാഗിയായ്

പത്മനാഭ പാഹി ദിപപസാര
ഗുണവസന ശൗരേ...
പത്മനാഭ പാഹി...
Movie/Album name: Pallaavoor Devanaaraayanan
Artists