(പുരുഷൻ) കണ്ണേ നിന്നെ കണ്ടേ അന്നെൻ ആദ്യാനുരാഗത്തിൽ തീരത്ത് തൊട്ടേ ഉള്ളിൽ തൊട്ടേ എൻ്റെ ഉള്ളിൻ്റെ ആഴത്തിന്നോരത്ത് (സ്ത്രീ) നീയെൻ പ്രിയ രാഗമല്ലേ ഞാൻ നിൻ പ്രതിരൂപമല്ലേ കൂടേറാം നെഞ്ചിൽ ചേക്കേറാം എന്നും ഒരു നൂറു ജന്മങ്ങൾ വാഴാം (പുരുഷൻ) കണ്ണേ നിന്നെ കണ്ടേ അന്നെൻ ആദ്യാനുരാഗത്തിൽ തീരത്ത് തൊട്ടേ ഉള്ളിൽ തൊട്ടേ എൻ്റെ ഉള്ളിൻ്റെ ആഴത്തിന്നോരത്ത്
നല്ല നുണക്കുഴി ചിരിയുള്ള ചുണ്ടിലെ കള്ളച്ചിരി ഞാനും കണ്ടേ കണ്ണുകൾ കൊണ്ടു നീ അപ്പോൾ പറഞ്ഞൊരാ പ്രണയതുടിപ്പുമറിഞ്ഞേ അന്നേ തൊട്ടെൻ്റെ ഉള്ളിൻ്റെ ഉള്ളില് നീയാണെൻ പുന്നാര മുത്തേ ആരും കാണാ സ്വപ്നങ്ങളിൽ വന്ന് ഒരു നൂറ് മുത്തം ഞാൻ തന്നേ (സ്ത്രീ) കണ്ണേ നിന്നെ കണ്ടേ അന്നെൻ ആദ്യനുരാഗത്തിൻ തീരത്ത് തൊട്ടേ ഉള്ളിൽ തൊട്ടേ എൻ്റെ ഉള്ളിൻ്റെ ആഴത്തിനോരത്ത്
ആരാരും കാണാതെ നീയന്ന് തന്നൊരാ മുത്തങ്ങൾ ഞാനിങ്ങെടുത്തേ ആരോടും ചൊല്ലാതെ ഞാനെൻ്റെ സ്വപ്നത്തിൻ കൂട്ടിലൊളിപ്പിച്ചു വെച്ചേ അന്നേ തൊട്ടെൻ്റെ ഉള്ളിൻ്റെ ഉള്ളില് നീയാണ് പുന്നാരമുത്തേ കാണാമറ നീക്കി എന്നോട് മിണ്ടിപ്പറയാത്തതെന്തേ (പുരുഷൻ) കണ്ണേ നിന്നെ കണ്ടേ അന്നെൻ ആദ്യാനുരാഗത്തിൽ തീരത്ത് തൊട്ടേ ഉള്ളിൽ തൊട്ടേ എൻ്റെ ഉള്ളിൻ്റെ ആഴത്തിന്നോരത്ത് (സ്ത്രീ) കണ്ണേ നിന്നെ കണ്ടേ അന്നെൻ ആദ്യാനുരാഗത്തിൽ തീരത്ത് തൊട്ടേ ഉള്ളിൽ തൊട്ടേ എൻ്റെ ഉള്ളിൻ്റെ ആഴത്തിന്നോരത്ത് ( പുരുഷൻ ) നീയെൻ പ്രിയ രാഗമല്ലേ ഞാൻ നിൻ പ്രതിരൂപമല്ലേ കൂടേറാം നെഞ്ചിൽ ചേക്കേറാം എന്നും ഒരു നൂറു ജന്മങ്ങൾ വാഴാം (2)