Leela Thilakam Nananju

1980
Lyrics
Language: English

Leelathilakam nananju ninte
Neelaapaamgam thalarnnu
Maariyil kulirmaariyil
Manassile maaranunarnnu

Manimuthupoloru thulli veenu
Neerthulli veenu
Poonkavilil nin poonkavilil
Njaanathu nulliyeduthotte
Muthikkudichotte
Ente daham theernnotte

Idinaadam kettappol virimaaril
En virimaaril
Vannolichu odi vannolichu
Njaanonnu pulkiyananjotte
Ninte ilam meyyil
Madhu vingum poomeyyil
Language: Malayalam

ലീലാതിലകം നനഞ്ഞു നിന്റെ
നീലാപാംഗം തളര്‍ന്നു
മാരിയില്‍ കുളിര്‍മാരിയില്‍
മനസ്സിലെ മാരനുണര്‍ന്നു

മണിമുത്തുപോലൊരു തുള്ളിവീണു
നീര്‍ത്തുള്ളി വീണു
പൂങ്കവിളില്‍ നിന്‍ പൂങ്കവിളില്‍
ഞാനതു നുള്ളിയെടുത്തോട്ടേ
മുത്തിക്കുടിച്ചോട്ടേ
എന്റെ ദാഹം തീര്‍ന്നോട്ടേ

ഇടിനാദം കേട്ടപ്പോള്‍ വിരിമാറില്‍
എന്‍ വിരിമാറില്‍
വന്നൊളിച്ചു ഓടിവന്നൊളിച്ചു
ഞാനൊന്നു പുല്‍കിയലിഞ്ഞോട്ടേ
നിന്റെ ഇളം മെയ്യില്‍
മധു വിങ്ങും പൂമെയ്യില്‍
Movie/Album name: Thirayum Theeravum
Artists