ഇന്നല്ലേ നമ്മുടെ ജന്മദിനം പുണ്യ ദിനം ഇന്നല്ലേ നമ്മുടെ ജന്മദിനം (2) പുതിയൊരു ഇന്ത്യ പിറന്നൊരു പുണ്യദിനം ചങ്ങലയില്ലാത്ത മനുഷ്യരായ് മാറ്റിയ സ്വതന്ത്ര ഭാരത ജന്മദിനം ഇന്നല്ലേ നമ്മുടെ ജന്മദിനം
ഗംഗാ യമുനാ കാവേരികളില്‍ സങ്കടമെല്ലാം തീര്‍ന്നില്ലേ (2) നമ്മുടെ സങ്കടമെല്ലാം അലിഞ്ഞു ചെര്‍ന്നില്ലേ തുംഗഭദ്രയും ഭക്രാനംഗലും സങ്കല്പം പൂത്തതല്ലേ (2) നമ്മുടെ സ്വപ്‌നങ്ങള്‍ പൂത്തതല്ലേ �. ഇന്നല്ലേ നമ്മുടെ ജന്മദിനം
ഗാന്ധി മഹാത്മജി ചൊല്ലിയ മന്ത്രങ്ങള്‍ കേട്ട് നടന്നവരല്ലേ നാം (2) ഇതുവരെ കേട്ട് വളര്‍ന്നവരല്ലേ നാം അവസാന തുള്ളി ചോരയും നാടിനെന്നു പറഞ്ഞോരമ്മയുടെ മക്കളല്ലേ (2) നാം ഭാരത മാതാവിന്‍ മക്കളല്ലേ
ഇന്നല്ലേ നമ്മുടെ ജന്മദിനം പുതിയൊരു ഇന്ത്യ പിറന്നൊരു പുണ്യദിനം ചങ്ങലയില്ലാത്ത മനുഷ്യരായ് മാറ്റിയ സ്വതന്ത്ര ഭാരത ജന്മദിനം ഇന്നല്ലേ നമ്മുടെ ജന്മദിനം