ലതികമാടം നാടകത്തിലെ അവിവാഹിത ഗാനം ങാഹാ അവിവാഹിത ഗാനം കലയുടെ കള്ളവാറ്റു കടയിൽ ഞങ്ങടെ കവിയിരുന്നെഴുതിയ ഗാനം ഉംഹും കവിയിരുന്നെഴുതിയ ഗാനം ഗായകർ പിന്നണിഗായകർ മൂളും കാളരാഗം കാളരാഗം പാടിക്കേട്ടാൽ പതഞ്ഞുപൊങ്ങും മൂരിശൃംഗാരം ആഹാ (പവനമധുരാനിലയേ....)
മാടൻ മലമൂടൻ മാൻപേടകളുടെ വേടൻ ആ മാൻപേടകളുടെ വേടൻ കറക്കിയെടുത്തു കടിച്ചാൽ പൊട്ടാത്ത കരിമ്പുപോലൊരു പെണ്ണ് ആ കരിമ്പുപോലൊരു പെണ്ണ് അവൾ കഴുത്തിലിട്ടത് മാടൻ കട്ടൊരു കാക്കപ്പൊന്നിന്റെ മാല കാക്കപ്പൊന്നിന്റെ മാല മാടന്റെ പെണ്ണ് നമ്മുടെ പെണ്ണ് മാടന്റെ മാല നമ്മുടെ മാല മാടന്‍ മൂർദ്ദാബാദ് മാടന്‍ മൂർദ്ദാബാദ് ലതിക സിന്ദാബാദ് ലതിക സിന്ദാബാദ് (പവനമധുരാനിലയേ....)