ഈ വഴിയേ...തണലുകൾ വിരിയും മുറിവുകൾ ഒഴിയും...ഇരുളല മറയേ... നീർമണിപോൽ...അഴലുകൾ ഉടയും അഴകിതു നിറയും...മറുകര തിരയേ... പലനാളു തിരയുമ്പോൾ ഒരു നാളു തെളിയും അകതാരിലൊളിയും സംഗീതം.... ജനലിലൂടെ വന്നു കൈ തലോടും വെയിലുകൾ... ഇഴനേർത്തുനേർത്തൊരീണമാകും സന്ധ്യകൾ... കാറ്റത്തൊരു മൺകൂട്...കൂട്ടിന്നൊരു വെൺപ്രാവു് ദൂരേക്കിരു കൺനട്ട്...കാണും കനവ്...
കാർമുകിലോ പതിയെയൊന്നകലും പുലരിവന്നണയും ചിറകു തന്നരികേ ജീവനിലോ.....അലിവൊടു പകരും ഒരു ചെറു മധുരം ഒരു നിനവിരിയേ... മിഴിനീരു പൊടിയുമ്പോൾ വിരലായി തഴുകും പറയാതെ വന്നിടും വാത്സല്യം.... മറവി മൂടി മൂടി മാഞ്ഞു പോകും ഓർമ്മകൾ പുതു കാഴ്ച തേടി തേടി നീങ്ങും ചിന്തകൾ...... കാറ്റത്തൊരു മൺകൂട്...കൂട്ടിന്നൊരു വെൺപ്രാവു് ദൂരേക്കിരു കൺനട്ട്...കാണും കനവ്... ഏഹെഹെ ഹേ...ഏഹെഹെ ഹേ..ഏഹെഹെ ഹേ....ഹേ...