Kaalathe jayikkuvan

1979
Lyrics
Language: English

Kaalathe jayiykkuvaan... kaaliyanugrahiykke
Kaavyasoubhagam pootha kaalidaasan....

Kaalathe jayiykkuvaan kaaliyanugrahiykke
Kaavyasoubhagam pootha kaalidaasan
Annu poyoru parnnashaala kettunnu swantham
Antharangathil nithyam thapassucheyyaan

Shanthithan darbhapootha kaananam kanwamuni
Annunalki mahaakavi kaalidaasan
Maravurikkachayil ninnum shakunthalayaam
Youvvanappulappinte lahariyeyum
Kaalathe jayiykkuvaan kaaliyanugrahiykke
Kaavyasoubhagam pootha kaalidaasan

Thaarikal azhakothu aa vipinathil pootha
Vaarezhum vanajyothsnayude manassil
Enthellaam mohangal chithrashalabhangalaayi
Sindoorachirakinmel parannuvannu
Kaalathe jayiykkuvaan kaaliyanugrahiykke
Kaavyasoubhagam pootha kaalidaasan

Anasooya priyamvada oliyampaal omalaale
Kavilathu ruchirappookkunkumam chaarthi
Maaliniyolangal penmaniykku kulirinte
Chaamaram veeshininnu karalthadathil
Kaalathe jayiykkuvaan kaaliyanugrahiykke
Kaavyasoubhagam pootha kaalidaasan...
Language: Malayalam

കാലത്തെ ജയിയ്‌ക്കുവാൻ... കാളിയനുഗ്രഹിയ്‌ക്കേ...
കാവ്യസൗഭഗം പൂത്ത കാളിദാസൻ....

കാലത്തെ ജയിയ്‌ക്കുവാൻ കാളിയനുഗ്രഹിയ്‌ക്കേ
കാവ്യസൗഭഗം പൂത്ത കാളിദാസൻ
അന്നു പോയൊരു പർണ്ണശാല കെട്ടുന്നു സ്വന്തം
അന്തഃരംഗത്തിൽ നിത്യം തപസ്സുചെയ്യാൻ

ശാന്തിതൻ ദർഭപൂത്ത കാനനം കണ്വമുനി
അന്നുനൽകി മഹാകവി കാളിദാസൻ
മരവുരിക്കച്ചയിൽ നിന്നും ശകുന്തളയാം
യൗവനപ്പുളപ്പിന്റെ ലഹരിയേയും
കാലത്തെ ജയിയ്‌ക്കുവാൻ കാളിയനുഗ്രഹിയ്‌ക്കേ
കാവ്യസൗഭഗം പൂത്ത കാളിദാസൻ

താരികൾ അഴകൊത്ത് ആ വിപിനത്തിൽ പൂത്ത
വാരേഴും വനജ്യോത്സ്നയുടെ മനസ്സിൽ
എന്തെല്ലാം മോഹങ്ങൾ ചിത്രശലഭങ്ങളായി
സിന്ദൂരച്ചിറകിൻമേൽ പറന്നുവന്നു
കാലത്തെ ജയിയ്‌ക്കുവാൻ കാളിയനുഗ്രഹിയ്‌ക്കേ
കാവ്യസൗഭഗം പൂത്ത കാളിദാസൻ

അനസൂയ പ്രിയംവദ ഒളിയമ്പാൽ ഓമലാളെ
കവിളത്ത് രുചിരപ്പൂക്കുങ്കുമം ചാർത്തി
മാലിനിയോളങ്ങൾ പെൺമണിയ്‌ക്ക് കുളിരിന്റെ
ചാമരം വീശിനിന്നു കരൾത്തടത്തിൽ
കാലത്തെ ജയിയ്‌ക്കുവാൻ കാളിയനുഗ്രഹിയ്‌ക്കേ
കാവ്യസൗഭഗം പൂത്ത കാളിദാസൻ
Movie/Album name: Thenthulli
Artists