മോഹമുല്ലകള്‍ പൂത്തു നിന്നിടും രാഗമാലിനി തീരം ആഹാ...ആഹാ...ഹാഹാ... ഗാനമഞ്ജുഷ ഗന്ധവാഹിയില്‍ ജീവന്‍ ഒഴുകിടും തീരം ആ വസന്തമണിമണ്ഡപങ്ങളില്‍ അലകളാവണം നമ്മള്‍ പുതിയ മുനികന്യകമാരേ പുതിയ രാജാക്കന്മാരേ... ലലലല...ലലലല.... ആ..ആ..ആ...ആ....
ഇന്ദ്രജാലരഥമേറി.....പ്രണയ മന്ത്രജാലരഥമേറി...
പാനഭാജനം പകരും ലഹരിയില്‍ കാലം നുരകളായ് അലിയും ആഹാ...ഹാഹാ...ഹാഹാ... പാദചലനസുധ വീഴും ഭൂമിയില്‍ ദാഹനൃത്തമലര്‍ വിരിയും ആ വികാരഗിരി ശിഖരവീഥിയില്‍ അഗ്നിയാവണം നമ്മള്‍ പുതിയ റോമിയോമാരേ പുതിയ ജൂലിയറ്റുമാരേ... ലലലല...ലലലല.... ആ..ആ..ആ...ആ....