Swapnaththil njaan kanta kaamaswaroopinee Sadassilunto ee sadassilunto, ente Praanaharshangalae pookontu mootiya Gaayakaniviteyuntoa? ekaantha- Gaayakaniviteyuntoa Varoo varoo sweekarikkoo, vivaahamaalyam !(swayamvaram)
Swarnaththil vaarththoraaswargasoundaryamee Sadassiluntoa, ee sadassiluntoa? enne Praemichchu laalichchu maaril mayakkiya Kaamukaniviteyuntoa? sankalpa- Kaamukaniviteyuntoa? sankalpa Kaamukaniviteyuntoa? Varoo varoo sweekarikkoo! vivaahamaalyam (swayamvaram)
Language: Malayalam
സ്വയം വരം സ്വയംവരം
സ്വയം വരം സ്വയംവരം സ്വയം വരം ഇന്ന് സ്വയംവരം നിങ്ങളിലാരോ ഒരുവൻ ഇന്നെന്റെ വരൻ ആരവനാരാരോ ആരോ..ആരോ..(സ്വയം വരം)
സ്വപ്നത്തിൽ ഞാൻ കണ്ട കാമസ്വരൂപനീ സദസ്സിലുണ്ടോ ഈ സദസ്സിലുണ്ടോ എന്റെ പ്രാണഹർഷങ്ങളെ പൂ കൊണ്ടു മൂടിയ ഗായകനിവിടെയുണ്ടോ ഏകാന്ത ഗായകനിവിടെയുണ്ടോ വരൂ വരൂ സ്വീകരിക്കൂ വിവാഹമാല്യം (സ്വയം വരം..)
സ്വർണ്ണത്തിൽ വാർത്തൊരാ സ്വർഗ്ഗസൗന്ദര്യമീ സദസ്സിലുണ്ടോ ഈ സദസ്സിലുണ്ടോ എന്റെ പ്രേമിച്ചു ലാളിച്ച് മാറിൽ മയക്കിയ കാമുകനിവിടെയുണ്ടോ സങ്കല്പ കാമുകനിവിടെയുണ്ടോ വരൂ വരൂ സ്വീകരിക്കൂ വിവാഹമാല്യം (സ്വയം വരം..)