Puthumazha Nanayum

1999
Lyrics
Language: English

Puthumazha nanayum sreelathike
Puthumazha nanayum sreelathike

Puthumazha nanayum sreelathike
Poomizhiyezhuthaan oru raagam
Jeevanilunaraan anuraagam
Veenayilozhukaan....
Priya raagam swaramukile tharumo..
Puthumazha nanayum sreelathike
(puthumazha nanayum....)

Oru shruthi maathram moolunnuu
Inaye thirayum hridayangal...(oru shruthi...)
Kiliyariyaathe kaattariyaathe
Pulaka vasantham viriyukayaayi
Ninakku njaanoru maala korukkaam
Nilaavu kondoru manchalorukkaam(ninakku..)
Shilakal aliyumoru kinaavilunaraam
Puthumazha nanayum sreelathike

Oru sukhaminnum thedunnu
Madhuram pakarum nimishangal(oru...)
Raakkuyilaano kaalthalayaano
Rahasyam kaathil mozhiyukayaayi
Nananja meyyile narumalarellaam
Namukku melle kavarnnedukkaam.(nananja..)
Tharala mridulamoru nidrayilozhukaam
(puthumazha nanayum....)
Language: Malayalam

പുതുമഴ നനയും ശ്രീലതികേ

പുതുമഴ നനയും ശ്രീലതികേ
പൂമിഴിയെഴുതാന്‍ ഒരു രാഗം
ജീവനിലുണരാന്‍ അനുരാഗം
വീണയിലൊഴുകാന്‍ ....
പ്രിയരാഗം...സ്വരമുകിലേ തരുമോ...
പുതുമഴ നനയും ശ്രീലതികേ
(പുതുമഴ നനയും....)

ഒരു ശ്രുതി മാത്രം മൂളുന്നൂ
ഇണയെ തിരയും ഹൃദയങ്ങള്‍ (ഒരു ശ്രുതി...)
കിളിയറിയാതെ കാറ്ററിയാതെ
പുളകവസന്തം വിരിയുകയായി
നിനക്കു ഞാനൊരു മാല കൊരുക്കാം
നിലാവുകൊണ്ടൊരു മഞ്ചലൊരുക്കാം (നിനക്കു..)
ശിലകളലിയുമൊരു കിനാവിലുണരാം
പുതുമഴ നനയും ശ്രീലതികേ....

ഒരു സുഖമിന്നും തേടുന്നൂ
മധുരം പകരും നിമിഷങ്ങള്‍ (ഒരു...)
രാക്കുയിലാണോ കാല്‍ത്തളയാണോ
രഹസ്യം കാതില്‍ മൊഴിയുകയായി
നനഞ്ഞ മെയ്യിലെ നറുമലരെല്ലാം
നമുക്കു മെല്ലെ കവര്‍ന്നെടുക്കാം (നനഞ്ഞ..)
തരളമൃദുലമൊരു നിദ്രയിലൊഴുകാം....
(പുതുമഴ നനയും....)
Movie/Album name: Pranayamazha
Artists