Etho poovanithaazhvarayil Maayaa vaahiniyaay... Mele karmukil thoniyile Eran vaarmathiyaay... Janalazhikalil oru kiliyude Mridu kara mozhiyaay... Nadavazhiyile parichithamoru Padamalarithalaay... Oro dinaanthangal vaachaalamaayi Maayaa mayoorangalaay maari.... (sandhyaa sundara....)
Language: Malayalam
സന്ധ്യാസുന്ദര ലിപിയില്‍ ഒരു താരമനോഹര കവിത അതു നീൾമിഴിത്തുമ്പിനാലെഴുതൂ.... നിന് ജീവരാഗം പകരൂ... എന്നോടോതിയ വരിയില്‍ പതിനായിരം രാവുകള്‍ കലരും ഇനി ഈ അനുരാഗമാം കടലായ് എന്നാത്മ താളം നിറയും...
മണ്ണിന് വിസ്മയം തരുനിരയില്‍ നീളേ...പൂവുകളായ്.... വിണ്ണിന് സുസ്മിതം ഇരുളലയില്‍ ഏതോ നെയ്ത്തിരിയായ്..... ഒഴുകിടുമൊരു കുളിരലയിലെ മധുമലര്‍ മണമായ് തഴുകിടുമൊരു പുതുമഴയുടെ പരിഭവസുഖമായ്... ആദ്യാനുരാഗാർദ്ര ഭാവങ്ങളാലേ ആത്മാവിലാളുന്നൊരീണങ്ങള്.... സന്ധ്യാസുന്ദര ലിപിയില്‍ ഒരു താരമനോഹര കവിത അതു നീൾമിഴിത്തുമ്പിനാലെഴുതൂ... നിന് ജീവരാഗം പകരൂ...
ഏതോ പൂവണിത്താഴ്വരയില്‍ മായാ വാഹിനിയായ്... മേലേ കാര്‍മുകില്‍ തോണിയിലെ ഈറൻ വാർമതിയായ്... ജനലഴികളില്‍ ഒരു കിളിയുടെ മൃദുകരമൊഴിയായ്... നടവഴിയിലെ പരിചിതമൊരു പദമലരിതളായ്... ഓരോ ദിനാന്തങ്ങള്‍ വാചാലമായി മായാമയൂരങ്ങളായ് മാറി.... (സന്ധ്യാസുന്ദര....)