തനിത്തങ്കതലപ്പാവൊന്നെടുത്തും വെച്ച് ചുണ്ടിൽ ചിരി വിരിച്ചു നെന്നെ കരളിലും വെച്ച് പൊന്നിൻ കതിരു പോലൊരു ബലിയ സുൽത്താൻ ഇരിപ്പുണ്ടല്ലോ ദൂരെ ഇരിപ്പുണ്ടല്ലോ (2)
കണ്ടാലഴകുള്ള കാമദേവൻ ഇന്ദീവരാക്ഷി നിന്നിഷ്ട തോഴൻ താലിയും കെട്ടി കരം പിടിച്ചൂര്‍വലം ചുറ്റി മണിയറവാതിലിലെത്തി മനംതെളിഞ്ഞാനന്ദമോടാവേശമോടാമോദമൊടാലിംഗന- ലീലാവിനോദങ്ങളാടുമല്ലോ നിന്നെ വ്രീളാവിവശയായ് മാറ്റുമല്ലോ (2)
മണിക്കന്നിത്തളിരു വെറ്റില മുറുക്കിക്കൊണ്ട് ചുണ്ടിൽ ചുമപ്പും വെച്ച് കണ്ണിൽ സുറുമയിട്ട് കൈയ്യിൽ കനകവളകളു കിലുകിലുങ്ങനെ കിലുക്കും പെണ്ണ് നാണം മുളയ്ക്കും താനേ (2)
പാർവണ ബിംബം മറഞ്ഞിടുമ്പോൾ പാതിരക്കോഴി കരഞ്ഞിടുമ്പോൾ സുന്ദരിച്ചെപ്പേ മദാലസചെമ്പകസത്തേ അഴിഞ്ഞ നിൻ കഞ്ചുകം പോലെ മനസ്സിലെ കുംഭങ്ങളും ബിംബങ്ങളും എല്ലാം ഉടൻ അൻപോടവൻ അന്നേരം തന്നെ അറിഞ്ഞു കൊള്ളും നിന്നെ ചുംബനം കൊണ്ടു പൊതിഞ്ഞു കൊള്ളും (വയനാടൻ...) തൈതൈതക തൈതൈതൊം തിത്തിത്താരാ തൈതൈതോം