Njaayaraazhchakal

1979
Lyrics
Language: English

Njaayaraazhchakal nammude sakhikal
Pranayagaadha paadi varum koottukaarikal
Kurishin thotti padavil ninne pidichu nirthum
Kurbbaana kollaanenne vilichunarthum
(njaayaraazhchakal...)

Praarthanayil muzhuki nammal kannadakkum
Hridayangal kilikaleppol chirakadikkum
Ennumennum njaayaraazhchayaayenkil
Ennumingane kurbaana kondenkil
(njaayaraazhchakal...)

Janamozhukum vazhiyil nammal niranjozhukum
Uyirukal irunadikaleppol punarnnozhukum
Ennumennum ghosha yaathrayaayenkil
Ennum ninte gandhamennil padarnnenkil
(njaayaraazhchakal...)
Language: Malayalam

ഞായറാഴ്ചകൾ നമ്മുടേ സഖികൾ
പ്രണയഗാഥ പാടിവരും കൂട്ടുകാരികൾ (2)
കുരിശിൻ തൊട്ടിപ്പടവിൽ നിന്നെ പിടിച്ചു നിർത്തും
കുർബ്ബാന കൊള്ളാനെന്നെ വിളിച്ചുണർത്തും (ഞായറാഴ്ചകൾ..)

പ്രാർത്ഥനയിൽ മുഴുകി നമ്മൾ കണ്ണടക്കും
ഹൃദയങ്ങൾ കിളികളെപ്പോൽ ചിറകടിക്കും (2)
എന്നുമെന്നും ഞായറാഴ്ചയായെങ്കിൽ
എന്നുമിങ്ങനെ കുർബാന കൊണ്ടെങ്കിൽ
(ഞായറാഴ്ചകൾ..)

ജനമൊഴുകും വഴിയിൽ നമ്മൾ നിറഞ്ഞൊഴുകും
ഉയിരുകളിരുനദികളെ പോൽ പുണർന്നൊഴുകും (2)
എന്നുമെന്നും ഘോഷയാത്രയായെങ്കിൽ
എന്നും നിന്റെ ഗന്ധമെന്നിൽ പടർന്നെങ്കിൽ
(ഞായറാഴ്ചകൾ..)
Movie/Album name: Jimmy
Artists