Indeevarangal Poothu

1974
Lyrics
Language: English

Indeevarangal poothu poothu poomanavite pozhiyukayo
Indindirangal pushpaparaagachippi thurakkukayo
Indriyamanchilumetho swapna sugandham vannu nirayukayo
Ennil neeyoru chandanalathayaay pulkippatayukayo

Paambin kaavilu paalappovilum
Madhurarasam thulumbum vaishaakham
Panineer panthalil maaranu nalkaan
Madhurarasamorukkum vaishaakham
Neeyathiloru poovalle ente neelaambujamalle
Chootikkoo chootikkoo ninte
Youvvana madhumanjariyile romaancham
Romaancham....
(indeevarangal poothu)

Naalillangalil rithumangalakal
Mrugamadam chaarthum vaishaakham
Nalacharithathile arayannangale
Doothinayaykkum vaishaakham
Neeyoru damayanthiyalle ente aaraadhikayalle
Nedikkoo nedikkoo ninte
Maanasa malarthaalathile naivedyam...
Naivedyam....
(indeevarangal poothu)
Language: Malayalam

ഇന്ദീവരങ്ങള്‍ പൂത്തു പൂത്തു പൂമണമിവിടെ പൊഴിയുകയോ
ഇന്ദിന്ദിരങ്ങള്‍ പുഷ്പപരാഗ ചിപ്പി തുറക്കുകയോ
ഇന്ദ്രിയമഞ്ചിലുമേതോ സ്വപ്ന സുഗന്ധം വന്നു നിറയുകയോ
എന്നില്‍ നീയൊരു ചന്ദനലതയായ് പുല്‍കിപ്പടരുകയോ

പാമ്പിന്‍ കാവില് പാലപ്പൂവിലും
മധുരസം തുളുമ്പും വൈശാഖം
പനിനീര്‍ പന്തലില്‍ മാരനു നല്‍കാന്‍
മധുരസമൊരുക്കും വൈശാഖം
നീയതിലൊരു പൂവല്ലേ എന്റെ നീലാംബുജമല്ലേ
ചൂടിക്കൂ ചൂടിക്കൂ നിന്റെ
യൗവ്വന മധുമഞ്ജരിയിലെ രോമാഞ്ചം...
രോമാഞ്ചം....
(ഇന്ദീവരങ്ങള്‍ പൂത്തു)

നാലില്ലങ്ങളില്‍ ഋതുമംഗലകള്‍
മൃഗമദം ചാര്‍ത്തും വൈശാഖം
നളചരിതത്തിലെ അരയന്നങ്ങളെ
ദൂതിനയയ്ക്കും വൈശാഖം
നീയൊരു ദമയന്തിയല്ലേ എന്റെ ആരാധികയല്ലേ
നേദിക്കൂ നേദിക്കൂ നിന്റെ
മാനസ മലര്‍ത്താലത്തിലെ നൈവേദ്യം...
നൈവേദ്യം....
(ഇന്ദീവരങ്ങള്‍ പൂത്തു)
Movie/Album name: Suprabhaatham
Artists