കരിമ്പുകൊണ്ടൊരു നയമ്പുമായെന്‍ കരളിന്‍ കായലില്‍ വന്നവനേ കൊതുമ്പുതോണിയിലെന്നെയിരുത്തി തുഴഞ്ഞു പോവുക നീ ഓ തെയ്യന്നാരേ തനന്നാരേ താനാരേ
കറമ്പി വാവിന്‍ മടിയില്‍ നിന്നൊരു വെളുത്ത സ്വപ്നകുമാരി വളകള്‍ കിലുക്കിയുണര്‍ത്തുമ്പോള്‍ നീ ഒളിച്ചു പോകുവതെവിടേ? എന്നെ തനിച്ചുറക്കുവതെന്തേ? ഓ തെയ്യന്നാരേ തനന്നാരേ താനാരേ(2) (കരിമ്പുകൊണ്ടൊരു ..)
അരയാല്‍ കുരുവികള്‍ കതിരുനിരത്തി കുരവമുഴക്കും കാവില്‍ ആരും കാണാതണിയിക്കാം ഞാന്‍ കൊരുത്ത തുളസിമാല പകരം തരുമോ വെള്ളി പുടവ? ഓ തെയ്യന്നാരേ തനന്നാരേ താനാരേ(2) (കരിമ്പുകൊണ്ടൊരു ..)