ശംഖനാദ സാന്ദ്രമായ പുണ്യമേകിയ പുലരിയിൽ അമ്പലമുറ്റത്തെ ആൽത്തറയിൽ ആ രൂപമൊന്നു കണ്ടൂ അകലെ നിന്നാദ്യമായ് കണ്ടൂ ശംഖനാദ സാന്ദ്രമായ പുണ്യമേകിയ പുലരിയിൽ
മൂടൽമഞ്ഞല മാടി ഞൊറിഞ്ഞൊരു നേരിയതരയിൽ കെട്ടി (മൂടൽമഞ്ഞല....) ഒരു വിരൽ വീതിയിൽ കസവിന്റെ കരയുള്ള ഇരണിയൽ വേഷ്ടിയും ചുറ്റി ഉരുക്കുകൊണ്ടൊരുക്കിയ പ്രതിമയെപ്പോലെന്നോ ഉരുക്കഴിച്ചീടുന്നൊരു രൂപം ആ രൂപം... ആ രൂപം... മനസ്സിൽ നിന്നകലാത്ത രൂപം ശംഖനാദ സാന്ദ്രമായ പുണ്യമേകിയ പുലരിയിൽ
ആരോ പാടിയ ഗീതാഗോവിന്ദ ധാരയിൽ അമൃതം തേടി (ആരോ പാടിയ....) ഹരിയുടെ ലീലയിൽ മുഴുകിയ മനംകൊണ്ടു ചെറുശ്ശേരി ഗാഥകൾ പാടി ഇടയ്ക്ക കൊണ്ടൊഴുക്കിയ യമുനയിൽ നീരാടാൻ ഇടയ്ക്കിടെ കൊതിച്ചൊരു രൂപം ആ രൂപം..... ആ രൂപം.... ഒരിയ്ക്കലും മറക്കാത്ത രൂപം (ശംഖനാദ സാന്ദ്രമായ....)