Kaayalinarike

2013
Lyrics
Language: English

Kaayalinarike....
Kochi kaayalinarike kodikal parathi
Kuthichu pongiya companykal
Kachavadathinu kacha murukki
Kanathu nilkkum companykal...
(kaayalinarike....)

Pierce leslie...aspinwall..wolkart...hmc
Bombay company...madhura company..
Av thomas company..
Kochiyilennum kappalu keranu
Charakkirakkanu...charakku kettanu
Nammude rubberum kayarum theyila
Kurumulaku elam ketti ayakkanu
Nammude naadin karalu thudikkanu
Vayaru vishakkanu....no vacancy.....
(kaayalinarike....)

Chuvanna patturumaalum ketti
Klay line
Velliyaranjaan aninju nilkkum
Pier line
Parunthu paarum padam pathichoru
President line (2)
Churuttu kuttikal pukachu nilkkum
Steam line woline
Angane pala pala kappalukal...
(kaayalinarike....)
Language: Malayalam

കായലിനരികെ....
കൊച്ചിക്കായലിനരികെ കൊടികള്‍ പറത്തി
കുതിച്ചു പൊങ്ങിയ കമ്പനികള്‍
കച്ചവടത്തിനു കച്ച മുറുക്കി
കനത്തു നില്‍ക്കും കമ്പനികള്‍...
(കായലിനരികെ....)

പിയേഴ്സ് ലെസ്‌ലി...ആസ്‌പിൻ വാൾ
വോൾക്കാർട്ടു് എച്ച് എം സി...
ബോംബെ കമ്പനി...മധുര കമ്പനി..
എ വി തോമസ് കമ്പനി..
കൊച്ചിയിലെന്നും കപ്പലു കേറണു്
ചരക്കിറക്കണു്...ചരക്കു കേറ്റ‌ണു്
നമ്മുടെ റബ്ബറും കയറും തേയില
കുരുമുളകേലം കേറ്റി അയക്കണു്
നമ്മുടെ നാടിന്‍ കരളു തുടിക്കണു്
വയറു വിശക്കണു്....
നോ വേക്കൻസി.....
(കായലിനരികെ....)

ചുവന്ന പട്ടുറുമാലും കെട്ടി
ക്ലേലൈൻ
വെള്ളിയരഞ്ഞാൺ അണിഞ്ഞു നില്‍ക്കും
പിയർലൈൻ
പരുന്തു പാറും പടം പതിച്ചൊരു
പ്രസിഡന്റ് ലൈൻ..(2)
ചുരുട്ടു കുറ്റികള്‍ പുകച്ചു നില്‍ക്കും
സ്റ്റീം‌ലൈൻ വോലൈൻ
അങ്ങനെ പല പല കപ്പലുകള്‍...
(കായലിനരികെ....)
Movie/Album name: Annayum Rasoolum
Artists