Thirayezhuthum Mannil

1998
Lyrics
Language: English

Thirayezhuthum mannil oru kaavyam
Kara paryum ponne ithu premam
Malar virinjaalum kanne
Mazhapozhinjaalum
Maaril nee cherkkumbol
Madhuramee premam !!
[thirayezhuthum mannil...]

Nirapara kaviyumorazhake
Ithalviri ezhuthiya kulire
Kavithakal ninne thedi porille..
Viralukal aruliya pulakam
Verumoru thalirinu sukrutham
Iniyoru janmamkoodi kaanille..
Mizhikalil illeyo pranaya samudram
Athil aliyunnuvo hridaya sugandham
Arikiloraakasha poovanamille...
[thirayezhuthum mannil...]

Unarumoru uyirinu mozhiyaay
Sirakalil oru sughalayamaay
Idavzhi kaattay ennum porille..
Pakalinu chirakadi thalarum
Iravukal inakale ariyum
Athuvare ennum kaakkille...
Puthumakal oronnaay naam ariyillayo
Pularikal oronnum nerariyillayo
Athuvare naamennum kaamukarallo.
[thirayezhuthum mannil...]
Language: Malayalam

തിരയെഴുതും മണ്ണില്‍ ഒരു കാവ്യം
കര പറയും പൊന്നേ ഇതു പ്രേമം
മലര്‍ വിരിഞ്ഞാലും കണ്ണേ
മഴ പൊഴിഞ്ഞാലും
മാറില്‍ നീ ചേര്‍ക്കുമ്പോള്‍
മധുരമീ പ്രേമം
(തിരയെഴുതും മണ്ണില്‍)

നിറപറ കവിയുമൊരഴകേ
ഇതള്‍വിരി എഴുതിയ കുളിരേ
കവിതകള്‍ നിന്നെ തേടി പോരില്ലേ
വിരലുകള്‍ അരുളിയ പുളകം
വെറുമൊരു തളിരിനു സുകൃതം
ഇനിയൊരു ജന്മംകൂടി കാണില്ലേ
മിഴികളിലില്ലയോ പ്രണയസമുദ്രം
അതില്‍ അലിയുന്നുവോ ഹൃദയസുഗന്ധം
അരികിലൊരാകാശ പൂവനമില്ലേ
(തിരയെഴുതും മണ്ണില്‍)

ഉണരുമൊരു ഉയിരിനു മൊഴിയായി
സിരകളില്‍ ഒരു സുഖലയമായി
ഇടവഴിക്കാറ്റായി എന്നും പോരില്ലേ
പകലിനു ചിറകടി തളരും
ഇരവുകള്‍ ഇണകളെ അറിയും
അതുവരെ എന്നും കാത്തുനിൽക്കില്ലേ
പുതുമകളോരോന്നായി നാം അറിയില്ലയോ
പുലരികളോരോന്നും നേരറിയില്ലയോ
അതുവരെ നാമെന്നും കാമുകരല്ലോ
(തിരയെഴുതും മണ്ണില്‍)
Movie/Album name: Meenakshikalyaanam
Artists