നിറഞ്ഞ കണ്ണുകളോടെ നിശ്ശബ്ദ വേദനയോടെ... പിരിഞ്ഞു പോണവരേ.... വിധിയുടെ കൈകൾക്കറിയില്ലല്ലോ വിരഹവേദന....വിരഹവേദന...
പണ്ടുപണ്ടീ ചിറ്റാരിക്കടവത്തു് നീ വള്ളിനിക്കറിട്ടിരുന്ന കാലത്തു്...(2) ചില്ലറ കളവുകൊണ്ടു സൗഖ്യമായ് രണ്ടുപേർ ഈ നാട്ടിൽ വാണിരുന്നു... വാണിരുന്നു... പണ്ടുപണ്ടീ ചിറ്റാരിക്കടവത്തു്....
ഇരുമെയ്കൾ തമ്മിൽ പിരിഞ്ഞു പോയി ഒറ്റ കരളയ്യോ പാവം ഉടഞ്ഞുപോയി....
കല്യാണം മൊടക്കിയതും ഞങ്ങളു ക്ഷമിച്ചു നാട്ടാരുടെ കള്ളുകുടി മുട്ടിച്ചതും ഞങ്ങളു ക്ഷമിച്ചു..(2) ക്ഷമിച്ചു ക്ഷമിച്ചു ക്ഷമകെടും മുമ്പേ ഈ ചിറ്റാരിപ്പുഴ കടന്നു് ഓടിക്കോ....ഓ..ഓ...
ഇരുമെയ്കൾ തമ്മിൽ പിരിഞ്ഞു പോയി ഒറ്റ കരളയ്യോ പാവം ഉടഞ്ഞുപോയി... പണ്ടുപണ്ടീ ചിറ്റാരിക്കടവത്തു് നീ വള്ളിനിക്കറിട്ടിരുന്ന കാലത്തു്... ചില്ലറ കളവുകൊണ്ടു സൗഖ്യമായ് രണ്ടുപേർ ഈ നാട്ടിൽ വാണിരുന്നു... വാണിരുന്നു... പണ്ടുപണ്ടീ ചിറ്റാരിക്കടവത്തു്....(4)