സ്വപ്നത്തിനു കയ്യൊപ്പുകളേകുന്നതാരാ സ്നേഹം...ങൂഹും പ്രേമം... സ്വർഗ്ഗത്തിലെ ഇഷ്ടക്കനി നീട്ടുന്നതാരാ പ്രേമം...അല്ല പ്രായം... സ്വർണ്ണക്കൊതി വേണ്ടല്ലേ അന്നക്കിളിയേ... സ്വന്തം നീ നിധി എന്നുടെ ചിന്നക്കിളിയേ.. സ്നേഹം നൂറുള്ളൊരാൾ നാളെ കൂട്ടായ് വരും... സ്വപ്നത്തിനു കയ്യൊപ്പുകളേകുന്നതാരാ സ്നേഹം...ങുഹൂം പ്രേമം...
കൂടുമ്പോൾ എന്താദ്യം ചൊല്ലീടേണം ചൊല്ലുന്നതോരൊന്നും ചീറ്റിടല്ലേ... ചീറ്റുന്നോ എന്നാലേ ചീറ്റിങ്ങല്ലേ അല്ലല്ല ഉള്ളാകെ പേടിയല്ലേ.... പേടിക്കുന്നെങ്കിലും പിൻവാങ്ങണം നാളെ നീ ഒപ്പിടേണം...ഓ ഹോ ഹോ... സ്വപ്നത്തിനു കയ്യൊപ്പുകളേകുന്നതാരാ സ്നേഹം...ങൂഹും പ്രേമം...
ഒപ്പിട്ടാൽ എന്തെല്ലാം ചെയ്തിടേണം ഒക്കുന്നപൊലെ നീ നീങ്ങിടേണം... നീങ്ങുമ്പോൾ കാര്യങ്ങൾ പാളിപ്പോയാൽ പാളേണ്ട നീ പണ്ടേ സ്വന്തമല്ലേ... സ്വന്തക്കാരോടു നീ മൊഴി വാങ്ങണം രേഖയായ് ഒപ്പിടേണം...ഓ ഹോ ഹോ... (സ്വപ്നത്തിനു...)