ആവേശം ആടിപ്പാടിപ്പൂരപ്പാടം പോലെ ആരാരി നാടും വീടും ആഘോഷം കൊണ്ടാടി വീറോടെ ആരും പായും പാരാവാരം പോലെ നേരോടെ പോരൂ...പോരൂ... പോരാടാനായ് കൂടെ.... നീട്ടുവിളി പൊങ്ങണു പൊങ്ങണു... നാട്ടുവഴി നമ്മുടെ നമ്മുടെ നാളു കുറി അങ്കമോടങ്കം തിലകം ചൂടാനായ്...... (നീട്ടു വിളി....) നാട്ടാന....കൂട്ടാന...താപ്പാന...ആ... (പടയ്ക്കിറങ്ങിയ...)
പോരാടി നേടാനായി തായം നോക്കും നേരം ഊരോടെ കൂടിച്ചേരും കൂടാരത്തിന് കൂട്ടേ... പോരാളി നീയും ഞാനും തീയും കാറ്റും പോലെ.. എതിരാളി വീഴും കാലം വന്നൂ വന്നൂ ചാരേ... തീക്കളികള്‍ അങ്ങനെയങ്ങനെ പോർക്കലി കലങ്ങി വിലങ്ങനെ വാളു പിടി വായ്ത്തല വീശിൽ വിജയം കൊയ്യാനായ്.... (തീക്കളികള്‍...) നാട്ടാന....കൂട്ടാന...താപ്പാന...ആ..... (പടയ്ക്കിറങ്ങിയ...)