Niramezhuthum

2014
Lyrics
Language: English

Niramezhuthum pole ullaake
Nin chirimazhakal pozhiyum neram
Kannooram kaanan innaaro
Vinnoolam moham paaki neeyo
Chenthaamarayaay ennil vidarumbozhum
Aliyunnu thaane neeyaananne
En pranayam konchum nenchoram
(niramezhuthum ..)

Poonkuyilaay en kaathil moolumbol
Maduraagam sirayil melle cherunnu
Kadalolam kothiyundennazhake nee
Thirayenne thazhukaanen theerathu
Mohakkarayil oru nirathoniyaay
Nizhale thuzhayaay innu vannille nee
Sandhya pookkunnu ragamerunnu neeyarinjillayo

Ini varumo kaattenne thazhukaanaay
Idanenjil thudiyaay veendum padaanaay
Shruthi meettaan thamburuvo ennarike
Muralikayil layamaayinnu padoo nee
Chaattalmazhayil thullum mozhimuthumaay
Kavithe madhuvaay innu peyyille nee
Mekhamozhiyunnu chilla pookkunnu
Ennilaliyillayo
(niramezhuthum ...)
Language: Malayalam

നിറമെഴുതും പോലെ ഉള്ളാകേ
നിൻ ചിരിമഴകൾ പൊഴിയും നേരം
കണ്ണോരം കാണാൻ ഇന്നാരോ
വിണ്ണോളം മോഹം പാകി നീയോ
ചെന്താമരയായ് എന്നിൽ വിടരുമ്പോഴും
അലിയുന്നു താനേ നീയാണന്നേ
എൻ പ്രണയം കൊഞ്ചും നെഞ്ചോരം
(നിറമെഴുതും ..)

പൂങ്കുയിലായ് എൻ കാതിൽ മൂളുമ്പോൾ
മധുരാഗം സിരയിൽ മെല്ലെ ചേരുന്നു
കടലോളം കൊതിയുണ്ടെന്നഴകേ നീ
തിരയെന്നെ തഴുകാനെൻ തീരത്ത്
മോഹക്കരയിൽ ഒരു നിറതോണിയായ്
നിഴലേ തുഴയായ് ഇന്നു വന്നില്ലേ നീ
സന്ധ്യ പൂക്കുന്നു രാഗമേറുന്നു നീയറിഞ്ഞില്ലയോ

ഇനി വരുമോ കാറ്റെന്നെ തഴുകാനായ്
ഇടനെഞ്ചിൽ തുടിയായ് വീണ്ടും പാടാനായ്
ശ്രുതി മീട്ടാൻ തംബുരുവോ എന്നരികെ
മുരളികയിൽ ലയമായിന്നു പാടൂ നീ
ചാറ്റൽമഴയിൽ തുള്ളും മൊഴിമുത്തുമായ്
കവിതേ മധുവായ് ഇന്നു പെയ്യില്ലേ നീ
മേഘമൊഴിയുന്നു ചില്ല പൂക്കുന്നു
എന്നിലലിയില്ലയോ
(നിറമെഴുതും ...)
Movie/Album name: Kurutham Kettavan
Artists