Manavaalan adukkunna samayamaayi
Manavaatti thudukkunnu kulirumaayi
Manavaalan adukkunna samayamaayi
Manavaatti thudukkunnu kulirumaayi
Kulir kondu moodum meniyaake
Manamulla thailam pooshedi penne..(3)
Thailatthil ivale naam kulippichaalo
Kanakathil ivale naam olippichaalo...
(manavaalan......)
Nira nire thengukal panthalorukkumee
Chirayinkeezhile hoorliyaay...ival
Subarkkathu ninnum duniyaavileppozho
Vazhi thetti vannoru azhakaanu....
(manavaalan......)
Ee madanappoo viriyana kannukalu...innu
Manimaaran neenthana kadalukalu
Ee marukulla maarile mottukalu....innu
Manimaaran choodana muthukalu....
(manavaalan......)
മണവാളനടുക്കുന്ന സമയമായി
മണവാട്ടി തുടുക്കുന്നു കുളിരുമായി
മണവാളനടുക്കുന്ന സമയമായി
മണവാട്ടി തുടുക്കുന്നു കുളിരുമായി
കുളിര്‍കൊണ്ടു മൂടും മേനിയാകെ
മണമുള്ള തൈലം പൂശെടീ പെണ്ണേ..(3)
തൈലത്തിലിവളെ നാം കുളിപ്പിച്ചാലോ
കനകത്തിലിവളെ നാം ഒളിപ്പിച്ചാലോ...
(മണവാളനടുക്കുന്ന......)
നിരനിരെ തെങ്ങുകള്‍ പന്തലൊരുക്കുമീ
ചിറയിൻകീഴിലെ ഹൂറിയായ്...ഇവള്‍
സുബര്‍ക്കത്തു് നിന്നും ദുനിയാവിലെപ്പൊഴോ
വഴിതെറ്റി വന്നൊരു അഴകാണു്....
(മണവാളനടുക്കുന്ന......)
ഈ മദനപ്പൂ വിരിയണ കണ്ണുകളു്...ഇന്നു്
മണിമാരന്‍ നീന്തണ കടലുകളു്...(ഈ...)
ഈ മറുകുള്ള മാറിലെ മൊട്ടുകളു്....ഇന്നു്
മണിമാരന്‍ ചൂടണ മുത്തുകളു്....
(മണവാളനടുക്കുന്ന......)
Movie/Album name: Aarodum Parayaruthu (Kurutham Kettavan)
Artists